അമ്പലകുളങ്ങരയില്‍ ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു 

Web Desk
Posted on December 15, 2018, 4:35 pm

നാദാപുരം: അമ്പലകുളങ്ങരയില്‍ ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു . സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി  പി മോഹനന്റെ മകനേയും ഭാര്യയേും ആക്രമിച്ചെ കേസില്‍ റിമാന്റിലായി ജാമ്യത്തിലിറങ്ങിയ  ശ്രീജു(35)വിനാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഒരു മണിയോടെയാണ് സംഭവം. കാറിലെത്തിയ ഒരു സംഘമാണ് ശ്രീജുവിനെ വെട്ടി പരിക്കേല്‍പ്പിച്ചത്. ശ്രീജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബി ജെ പി ഹര്‍ത്താലില്‍ കുറ്റിയാടിയില്‍ ഉണ്ടായ അക്രമസംഭവങ്ങളില്‍ ഒന്നാം പ്രതിയാണ് ശ്രീജു.