ബിജെപിയിൽ തമ്മിൽ തല്ല്; മണ്ഡലം സെക്രട്ടറി കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറിയെ അടിച്ച്‌ ആശുപത്രിയിലാക്കി

Web Desk

മുളന്തുരത്തി

Posted on May 30, 2020, 4:28 pm

ബിജെപിയിൽ ഗ്രൂപ്പ് പോര് രൂക്ഷമായതോടെ പേപ്പതിയിൽ ബിജെപി സംസ്ഥാന നേതാവിനെ പിറവത്തെ പ്രാദേശിക നേതാവ് ആക്രമിച്ചതായി പരാതി. ബിജെപി യുടെ കർഷക മോർച്ച സംസ്ഥാന സെക്രട്ടറി പേപ്പതി സ്വദേശി എം ആശിഷിനെ വീട്ടിലേക്ക് പോകും വഴി ബിജെപി പിറവം മണ്ഡലം സെക്രട്ടറി ശൈലേഷ് കുമാറിന്റെ നേത്രത്വത്തിൽ മർദിച്ചെന്നാണ് പരാതി.

കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. അതേ സമയം, ശൈലേഷിന്റെ വീട്ടിലെത്തി ആശിഷ് അസഭ്യം പറഞ്ഞുവെന്നും പരാതിയുണ്ട്. ശൈലേഷിന്റെ അമ്മയുടെ വലുത് കൈയ്ക്ക് ആശിഷ് പരിക്ക് ഏല്പിച്ചുവെന്നും പറഞ്ഞു. ഇരു വിഭാഗത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി മുളന്തുരുത്തി എസ് ഐ എം വി എബി പറഞ്ഞു.

ENGLISH SUMMARY: bjp leader attacked in mulathu­ruthy

YOU MAY ALSO LIKE THIS VIDEO