Thursday
23 May 2019

സീറ്റ് തര്‍ക്കം: മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് പാര്‍ട്ടി വി​ട്ടു

By: Web Desk | Saturday 16 March 2019 1:41 PM IST


ജയ്പൂര്‍: സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് മുതിര്‍ന്ന ബിജെപി നേതാവ് പാര്‍ട്ടി വിട്ടു. രാജസ്ഥാനിലെ ബിജെപി നേതാവ് ദേവി സിംഗ് ഭാട്ടിയയാണ് പാര്‍ട്ടിവിട്ടത്.

ബികാനറില്‍ അര്‍ജുന്‍ രാം മേഘ്‌വാളിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു നപടി. തന്റെ രാജി ബിജെപി കേന്ദ്രനേതൃത്വത്തിനു അയച്ചതായി ദേവി സിംഗ് പറഞ്ഞു.

മേഘ്‌വാള്‍ കോണ്‍ഗ്രസ് ഏജന്റായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഏഴു തവണ എംഎല്‍എയായ ദേവി സിംഗ് ആരോപിക്കുന്നു. ബികാനറില്‍ മേഘ്‌വാളിനു സീറ്റ് നിഷേധിച്ചാല്‍ മാത്രമേ താന്‍ പാര്‍ട്ടിയിലുണ്ടാകുകയുള്ളെന്ന് അദ്ദേഹം പറഞ്ഞു.

Related News