കാമുകിയോടൊപ്പം നഗരത്തിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന ബിജെപി നേതാവിനെ ഭാര്യയെ കൈയോടെ പിടി കൂടി.കിസാൻ മോർച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായ ശ്രീകാന്ത് ത്യാഗിയെയാണ് ഭാര്യ കൈയോടെ പിടികൂടിയത്. നോയിഡയിൽ താമസിക്കുന്ന നേതാവ് ഗോംതി നഗർ എക്സൻഷിനിലെ ഗ്രീൻവാഡ്‌സ് അപ്പാർട്മെന്റിൽ ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്താണ് കാമുകിയായ മാണ്ഡവി സിങിനൊപ്പം താമസിച്ചിരുന്നത്.ഈ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ത്യാഗിയുടെ ഭാര്യയായ അനു ഇവരുടെ ഫ്ളാറ്റിലേയ്ക്ക് ചെന്നത്. ഇതിനിടയിൽ ഫ്ലാറ്റിൽ വെച്ച് ഇരുവരും തമ്മിൽ ഏറ്റുമുട്ടി.
ശ്രീകാന്ത് ത്യാഗിയും മാണ്ഡവിയും തമ്മിൽ നേരത്തെ തന്നെ അടുപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. ഫ്ലാറ്റിൽ വെച്ച് ബിജെപി നേതാവിന്റെ ഭാര്യയും കാമുകിയും തമ്മിലുണ്ടായ വാക്കുതർക്കമാണ് വിവരം പുറത്തറിയാൻ കാരണമായത്. ഇതിനു പിന്നാലെ ഇരുവരും പൊലീസിൽ പരാതി നൽകി. താനൊരു സാമൂഹിക പ്രവർത്തകയാണെന്നും ഉന്നത തല ബന്ധങ്ങളുണ്ടെന്നും മാണ്ഡവി പൊലീസിനോട് പറഞ്ഞു. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ബിജെപി നേതാവ് ഇതുവരെയും തയ്യാറായിട്ടില്ല. അടിപിടിയിൽ ബിജെപി നേതാവിന്റെ ഭാര്യയ്ക്ക് പരിക്കുകളുണ്ടെന്നും റിപ്പോർട്ട് പുറത്തു വരുന്നു. ഇവർക്ക് ഒൻപതും ഏഴും വയസ്സുള്ള രണ്ടു മക്കളുമുണ്ട്.
ENGLISH SUMMARY: Bjp leader lives with lover in flat wife caught them
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.