പൗരത്വ നിയമം; സ്വാമി വിവേകാനന്ദനെ കൂട്ടു പിടിച്ചതിൽ അമളി പറ്റി ബിജെപി നേതാവ്

Web Desk

പനാജി

Posted on January 13, 2020, 3:58 pm

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ വൻ അബദ്ധം പറ്റി ബിജെപി നേതാവ്. ഗോവയിലെ മുതിർന്ന ബിജെപി നേതാവും മുൻ എം പിയുമായ നരേന്ദ്ര സവൈക്കറെ ആണ് ഹാഷ്ടാഗിലൂടെ പുലിവാല് പിടിച്ചത്. ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമ ഭേതഗതിക്കും വിവേകാനന്ദൻ എതിരായിരുന്നുവെന്ന തരത്തിലുള്ള ഹാഷ്ടാഗാണ് നേതാവിന് പുലിവാലായത്.

വിവേകാനന്ദന്റെ പ്രശസ്തമായ ചിക്കാഗോ പ്രസംഗത്തിലെ വരികള്‍ ഉദ്ധരിച്ചായിരുന്നു ട്വീറ്റ്. ”’ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും സകല മതത്തിലും ഉള്‍പ്പെട്ട എല്ലാ അഭയാര്‍ത്ഥികള്‍ക്കും പീഡിതര്‍ക്കും അഭയം നല്‍കുന്ന ഒരു രാജ്യത്ത് നിന്നാണ് വരുന്നത് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു” സവൈക്കര്‍ കുറിച്ചു. ട്വീറ്റിനൊപ്പം വിവേകാനന്ദന്‍ സിഎഎ, എന്‍ആര്‍സി, ഹിന്ദുത്വ എന്നിവക്കെതിരാണെന്ന ഹാഷ്ടാഗുകളും ഒപ്പം ചേര്‍ത്തു. വിവേകാനന്ദന്റെ ജന്മവാര്‍ഷിക ദിനത്തിലാണ് സവൈക്കര്‍ വിവാദ ട്വീറ്റ് പോസ്റ്റ് ചെയ്തത്.

Eng­lish sum­ma­ry: Bjp leader make mis­take on twit­ter about caa

YOU MAY ALSO LIKE THIS VIDEO