പതിമൂന്നുകാരിയായ മകളെ ശാരീരികമായി പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍

Web Desk

മണ്ണടി

Posted on May 09, 2020, 5:43 pm

മണ്ണടിയിൽ പതിമൂന്നുകാരിയായ മകളെ ശാരീരികമായി പിഡിപ്പിച്ച ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും അടുത്ത വീട്ടില്‍ ടിവി കാണാന്‍പോയ സമയത്താണ് കുട്ടിയെ അടിച്ച്‌ അവശയാക്കിയത്. നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ കുട്ടിയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ ഇയാളുടെ ഭാര്യ രണ്ടുവര്‍ഷം മുമ്ബ് മരിച്ചുപോയതിന് ശേഷം പിതാവ് കുട്ടിയെയും സ്വന്തം മാതാപിതാക്കളേയും നിരന്തരം ഉപദ്രവിച്ചു വരികയാണെന്നും ഇദ്ദേഹത്തിന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടന്നും നാട്ടുകാര്‍ പൊലീസിനു മൊഴിനല്‍കി. ജുവനൈല്‍ ജസ്റ്റീസ് ആക്‌ട് പ്രകാരം ഏനാത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മണ്ണടിയിലേയും അടൂരിലെയും ബിജെപി പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി അനുകൂലമായി മൊഴി കൊടുപ്പിച്ച്‌ ജാമ്യത്തിലിറക്കിയതായും ആരോപണമുണ്ട്.

ENGLISH SUMMARY: bjp leader phys­i­cal­ly attacked his 13 year old girl

YOU MAY ALSO LIKE THIS VIDEO