തലസ്ഥാനത്ത് ബിജെപിയിൽ നിന്ന് വീണ്ടും രാജി

Web Desk

തിരുവനന്തപുരം

Posted on September 14, 2020, 9:35 pm

തലസ്ഥാനത്ത്  ബിജെപിയിൽ നിന്ന് വീണ്ടും രാജി. വെങ്ങാനൂർ പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാനും ബിജെപി നേതാവുമായി
എ സന്തോഷ് കുമാർ ബി ജെ പി യിൽ നിന്ന് രാജിവച്ചു. ചെയർമാൻ സ്ഥാനവും രാജി വച്ചിട്ടുണ്ട്. സിപിഎംമുമായി ചേർന്നു പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

എ സന്തോഷ് കുമാർ രാജി അറിയിച്ചെഴുതിയ എഴുതിയ കുറിപ്പ്

ഞാൻ ബി.ജെ.പി വെങ്ങാനൂർ ഈസ്റ്റ് മേഖല പ്രസിഡന്റായും ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമാണ്. ബി ജെ പി ഭരിക്കുന്ന വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതിജി.എസ്.ശ്രീകലയുടെയും, വൈസ് പ്രസിഡന്റ് സതീഷ് കുമാറിന്റെയും അഴിമതിയിലും, ജനവിരുദ്ധ നടപടിയിലും കമ്മീഷൻ ഭരണത്തിലും പ്രതിഷേധിച്ചു ഞാൻ ബി ജെ പിയിൽ നിന്നും രാജി വയ്ക്കുകയാണ്.

ഞാൻ പതിനഞ്ചാം വയസ്സിൽ ആർ എസ് എസ് ൽ അംഗമാകുമയും,യുവമോർച്ച പഞ്ചായത്ത്പ്രസിഡന്റ്,കോവളം മണ്ഡലം സെക്രട്ടറി, ബി ജെ പി വെങ്ങാനൂർപഞ്ചായത്ത്ജനറൽസെക്രട്ടറി, പഞ്ചായത്ത് ഈസ്റ്റ് മേഖല പ്രസിഡന്റ് എന്നീ ചുമതലകൾവഹിച്ച് പ്രവർത്തിച്ച് വരുകയായിരുന്നു.എന്നാൽ പഞ്ചായത്ത്ഭരണസമിതിയിൽനടക്കുന്നഅഴിമതിയും,സ്വജനപക്ഷപാതവും ഞാൻ പലപ്പോഴും പുറത്ത്കൊണ്ടുവന്നപ്പോൾ മുതൽബിജെപിനേതൃത്വംഎന്നെഒറ്റപ്പെടുത്തുകയുംഅവഹേളിക്കുകയുംവിശിഷ്യജാതിപറഞ്ഞുള്ള അധിക്ഷേപങ്ങൾക്ക് ഞാൻ വിധേയനാവുകയും ചെയ്തു.

സി പി എം ന്റെ ഉറച്ച കോട്ടയായവെണ്ണിയൂർവാർഡിൽഎന്നെ വിജയിപ്പിച്ച എന്റെ നാട്ടുകാരോട് എനിക്കുള്ള കടമ നിർവ്വഹിക്കേണ്ടതായിട്ടുണ്ട്. സർക്കാർവിവിധക്ഷേമവികസന പദ്ധതികൾക്കായിനല്കുന്ന പണംഅഴിമതികൂടാതെപഞ്ചായത്ത്ഭരണസമിതിയിലൂടെ വിനിയോഗിച്ച് വിജയിപ്പിക്കാൻ ശ്രമിച്ചപ്പോൾഞാനിതുവരെ പ്രവർത്തിച്ച് വന്ന ബി ജെ പി എന്റെ ശത്രുവാകുകയാണ് ഉണ്ടായത്.

വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് സമിതി എന്നത് അഴിമതിയുടെ കൂത്തരങ്ങാണ്.പദ്ധതികൾ നടപ്പാക്കാനായി പഞ്ചായത്ത് ചട്ടങ്ങൾഅനുസരിച്ച്കമ്മറ്റികൾ വിളിക്കാറില്ല. സ്റ്റിയറിംഗ് കമ്മറ്റി കൂടിയാണ്നയപരമായകാര്യങ്ങൾ തീരുമാനിക്കേണ്ടത് എന്നത് ഭരണപരമായനിയമമാണ്. എന്നാൽ ഈ ഭരണ സമിതി അധികാരമേറ്റ ശേഷം ഏകദേശം 3 ½ വർഷം ഈ സ്റ്റിയറിംഗ് കമ്മറ്റി കൂടിയിട്ടില്ല. ഇത്ചട്ടവിരുദ്ധമാണ്.കൂടാത്തതിനു കാരണം ഞാൻ കമ്മറ്റിയിൽ പങ്കെടുത്ത് അഭിപ്രായം പറയും എന്നതുകൊണ്ടാണ്.ഐഎസ് ഒ

സർട്ടിഫിക്കേഷൻ കിട്ടുന്നതിനു വേണ്ടി 3½വർഷത്തെ സ്റ്റിയറിംഗ് കമ്മറ്റിമിനിറ്റ്സ്ഒരുമിച്ച് എഴുതി ഒറ്റദിവസം കൊണ്ട് ഒപ്പിട്ട് ഹാജരാക്കി.പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ഇത്തരം നടപടി ക്രമങ്ങൾക്ക് എതിരെ ഞാൻ ബി ജെ പി പാർട്ടിനേതൃത്വത്തെഅറിയിച്ചിട്ടും ഒരു ഫലവും ഉണ്ടായില്ല

പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന (PMGSY) പദ്ധതി പ്രകാരം പനങ്ങോട് മുതൽ വെണ്ണിയൂർ അമരിവിള വരെ ഏകദേശം2kmറോഡ് നവീകരണത്തിൽവൻഅഴിമതിയാണ് വെൈസ് പ്രസിഡന്റ് സതീഷ് കുമാർ നടത്തിയത്. 1.44കോടിയുടെനിർമ്മാണത്തിൽ ചെലവിന്റെ പകുതിയും അഴിമതിയാണ്. ഈ റോഡിന്റെ 90% എന്റെ വാർഡിലൂടെ കടന്ന് പോകുന്നത്.പദ്ധതിഎസ്റ്റിമേറ്റിൽ പറഞ്ഞ ഒരു കാര്യങ്ങളും കൃത്യമായി പാലിച്ചിട്ടില്ല.841 ലോറി മണ്ണ് പദ്ധതി പ്രദേശത്ത് ഇടണംഎന്ന്എസ്റ്റിമേറ്റിൽപറഞ്ഞിരുന്നെങ്കിലും ഒരു ലോഡ് മണ്ണ്പോലും ഇടാതെനിലവിലെ

റോഡ്നിരപ്പാക്കിയപ്പോൾ ബാലൻസ് വന്ന മണ്ണ്ഇവിടെനിന്നുംകോണ്ടുപോകുകയാണ് ഉണ്ടായത്. ഇത്തരം വലിയ ക്രമക്കേട് എന്റെ ശ്രദ്ധയിൽപെട്ടതനുസരിച്ച് ഞാൻവിജിലൻസ്ഡയറക്ടർക്ക് 03–01-2019‑ൽ പെറ്റിഷൻ നമ്പർ 28768/2019/DVACB പ്രകാരംപരാതി നൽകി.

എക്സിക്യുട്ടീവ്എഞ്ചിനീയർ, അസ്സിസ്റ്റന്റ്എഞ്ചിനീയർ, കോൺട്രാക്ടർഎന്നിവർ എതിർ കക്ഷികളായി. എന്നാൽ ഈ പരാതി പിൻ വലിക്കാൻ എന്നോട് സതീഷ് കുമാർ നിരന്തരം ആവശ്യപ്പെട്ടു. കോൺ ട്രാക്ടറും സതീഷ് കുമാറുമായി ഒത്തു കളിച്ച് ഈ കേസ് ദുർബലമാക്കാൻ ശ്രമിച്ചു. എന്നാൽ ഞാൻ ബി ജെ പി നേതൃത്വത്തെവിവരംഅറിയിച്ചിട്ടും എനിക്ക് നീതികിട്ടിയില്ല. കേസ് അന്വേഷണം നടന്നു വരുകയാണ്.

വവ്വാമൂല പമ്പ് ഹൗസിൽ നിന്നും വെള്ളം പമ്പ് ചെയ്ത് വെണ്ണിയൂർ പമ്പ് ഹൗസിൽ എത്തിക്കുന്ന ഒരു കുടിവെള്ള പദ്ധതിയിൽ 3.15 കോടി വിനിയോഗിച്ചെങ്കിലും നാളിതുവരെ ഒരു തുള്ളിവെള്ളം പമ്പ് ചെയ്തിട്ടില്ല. പൈപ്പ് കുഴിച്ചിട്ടതല്ലാതെ തുടർ പണികൾ ഒന്നും നടന്നിട്ടില്ല. കമ്മീഷനായിലക്ഷങ്ങൾപഞ്ചായത്ത് പ്രസിഡന്റും,വൈസ് പ്രസിഡന്റും പങ്കിട്ട് എടുത്തു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 500കുടുംബങ്ങൾക്ക് കോഴിയും-കൂടും പദ്ധതി ഭരണ സമിതി അധികാരമേറ്റേ ശേഷമുള്ള ആദ്യപദ്ധതിയായിരുന്നു. എന്നാൽ നാളിതുവരെ പദ്ധതി പൂർത്തികരിച്ചിട്ടില്ല.പദ്ധതി വിഹിതമായി ഗുണഭോക്താക്ക ളിൽ നിന്നും1750 രൂപ വീതം പിരിച്ചെടുത്തു.അഞ്ച്വർഷമായിട്ടുംപദ്ധതിപൂർത്തിയാക്കാനായിട്ടല്ല.ഇതിൽവൻഅഴിമതിയാണ് നടന്നത്.ഈ പദ്ധതി പൂർത്തികരണത്തിനു വേണ്ടി ഞാൻ പഞ്ചായത്ത് കമ്മറ്റിയിൽ സംസാരിച്ചപ്പോൾഎന്നെതല്ലികൊല്ലമെന്ന്ഭീഷണിപ്പെടുത്തുകയും അസഭ്യങ്ങൾ പറയുകയും വ്യാജ പോസ്റ്റർ പതിക്കുകയും സമൂഹ മാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തുകയും ചെയ്തു. ഇതിനെതിരെ ഞാൻ നൽകിയ പരാതിയിൽ വൈസ് പ്രസിഡന്റ് സതീഷ് കുമാറും കൂട്ടർക്കുമെതിരെ വിഴിഞ്ഞം പോലീസ് കേസ് എടുത്തിട്ടുണ്ട്.

വൈസ് പ്രസിഡന്റ് സ്ഥാനത്ത്ഇരുന്നുകൊണ്ട് ഭരണഘടനലംഘനമാണ് സതീഷ്കുമാർനടത്തുന്നത്.. പനങ്ങോട് ശിവക്ഷേത്രവുമായി ബന്ധപ്പെട്ട് വ്യാജ ട്രസ്റ്റ് ന്റെപേരിൽനടത്തിയഅഴിമതിയിൽദേവസ്വംവിജിലൻസിന്റെ അന്വേഷണംനടന്നുവരികയാണ്.

എന്റെ വാർഡിൽ KPMS ന്റെ സ്ഥലത്ത് മഹാനയ അയ്യൻ കാളിയുടെ പേരിൽ 28 കോടി രൂപ മുടക്കി കെട്ടിട സമുച്ചയംനിർമ്മിക്കുമെന്ന് ബി ജെ പി നേതാക്കൾവാഗ്ദാനം നൽകി.രാജ്യസഭാ എം.പിയായിരുന്ന റിച്ചാർഡ് ഹേയുടെ ഫണ്ടിൽ നിന്നും പണം അനുവദിച്ചു എന്ന് കാണിച്ച് എം.പി. പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ ചിത്രം വച്ച് വലിയ ഫ്ലക്സ്ബോർഡുകൾസ്ഥാപിച്ചതല്ലാതെ നാളിതുവരെ ഒരു രൂപ പോലുംഅനുവദിച്ചിട്ടില്ല. ഇതിലൂടെ ബി ജെ പി നേതൃത്വം പട്ടികജാതി വിഭാഗക്കാരേയും, പൊതുജനങ്ങളെയും പറ്റിക്കുകയായിരുന്നു.

കോവിഡ്-19 മായി ബന്ധപ്പെട്ട്കമ്മ്യൂണിറ്റികിച്ചണിന്റെ പേരിൽ ഒരു രസീതോ രേഖയോ കൊടുക്കാതെ നിരവധി പേരിൽ നിന്നും പണമായും ഉല്പന്നങ്ങളായും പ്രസിഡന്റുംവൈസ് പ്രസിഡന്റും സംഭാവനകൾ കൈപ്പറ്റി. ഈ തുകയും വസ്തുക്കളും ബി ജെ പിയുടെസന്നദ്ധപ്രവർത്തനത്തിന് നൽകി. പഞ്ചായത്തിന്റെ പേരിൽ നടത്തിയ ഈ ഇടപാടിൽ വൻ അഴിമതിയാണ് നടത്തിയത്.

ഈ പഞ്ചായത്ത് ഭരണ സമിതി അധികാരമേറ്റ് നാളിതുവരെ തണ്ണീർത്തട സംരക്ഷണ നിയമം അനുസരിച്ച് പാടശേഖര സമിതി കൂടിയിട്ടില്ല. അതിനു കാരണം വൈസ് പ്രസിഡന്റിന്റെനിർദ്ദേശമാണ്. പനങ്ങോട് വാർഡിലെയും, വെങ്ങാനൂർവാർഡിലെയും നിരവധിനീർച്ചാലുകളും നീരുറവകളും വയലുകളും മണ്ണ് ഇട്ട് നികത്തി വീട് വയ്ക്കാൻ വൈസ്പ്രസിഡന്റ് ഇടപെട്ട് അനുമതി നൽകി വൻ തുക തട്ടിയെടുത്തു.

പഞ്ചായത്ത് സെക്രട്ടറിയിൽനിന്ന്നിയമാനുസരണം അനുമതി വാങ്ങാതെ ലക്ഷങ്ങൾ കോഴ വാങ്ങി വെെ സ്പ്രസിഡന്റ്ഇടപെട്ട് അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിക്കുന്നു. പഞ്ചായത്തിെലെ കുന്നുകൾ ഇടിച്ച് മണ്ണ് കൊണ്ട് പോകുന്നതിനും, പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ നിരവധി കടകൾ പ്രവർത്തിക്കുന്നതിനും ഈ ഭരണ സമിതി കാശ് വാങ്ങി കൂട്ട് നിൽക്കുന്നത് എനിക്ക് നേരിട്ട് അറിയാവുന്നതാണ്.

ഈ പറഞ്ഞ അഴിമതികൾബിജെപിനേതൃത്വത്തെയും മറ്റും അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇവരുടെ ഭീഷണിക്ക് മുമ്പിൽ തോൽക്കാൻ ഞാൻ തയ്യാറല്ല. അതിനെതിരെനിയമനടപടികൾ ഉണ്ടാകണമെന്ന് ഞാൻ ആവശ്യപ്പെടുന്നു.

അഴിമതി പണം പങ്ക് വച്ച് ജീവിക്കുന്ന നേതാക്കന്മാ രുടെ പ്രസ്ഥാനമായ ബി ജെ പി യിൽ പ്രവർത്തിക്കാൻ ഇനി എനിക്ക് താല്പര്യമില്ല. ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ പൗരന് ഉറപ്പ് വരുത്താനും മതേതരത്വം സംരക്ഷിക്കനും നിലകൊള്ളുന്ന പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ എനിക്ക് തുണയായി നിന്നത് ഇവിടത്തെ CPI(M) അടക്കമുള്ള ഇടതു പക്ഷക്കാരാണ്. അവരാണ് എന്റെ ബന്ധുക്കൾ എന്ന് ഞാൻ തിരിച്ചറിയുന്നു. ഇവിടെ ലോക്കൽ സെക്രട്ടറി ആവാത്തതിന്റെ പേരിലും പഞ്ചായത്ത് പ്രസിഡന്റ് ആവാത്തതിന്റെ പേരിലും ചിലർ അഴിമതിയുടെ കൂടാരമായ ബി ജെ പിയിൽ ചേർന്നിട്ടുണ്ട്.

ഇത്തരം അഴിമതിക്കാരുടെ കൂടെ പ്രവർത്തിക്കാൻ ഇനിയും എനിക്ക് കഴിയില്ല. ഈ സാഹചര്യത്തിൽ അഴിമതിക്കാരുടെ കൂടാരമായ ബി ജെ പി യിൽ നിന്നും രാജിവച്ച് അഴിമതി വിരുദ്ധ പോരാട്ടത്തിൽ എനിക്കൊപ്പം നിന്ന CPI ( M ) മായി ചേർന്ന് പ്രവർത്തിക്കാൻ ഞാനും എന്റെ സഹപ്രവർത്തകരും തീരുമാനിച്ചിരിക്കുന്നു.

Eng­lish sum­ma­ry: BJP leader resigns from par­ty