പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ മറവില്‍ ലൈംഗിക പീഡനം; ബിജെപി നേതാവിനെതിരെ കേസ്

Web Desk
Posted on November 05, 2019, 1:31 pm

പട്‌ന: പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ മറവില്‍ ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാമോര്‍ച്ച പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചതിന് ബിജെപി നേതാവിനെതിരെ കേസ്. ബിജെപി ബുധാന മണ്ഡലം ഉപാദ്ധ്യക്ഷന്‍ ആശിഷ് ജെയിനിനെതിരെയാണ് കേസ്. മഹിളാ മോര്‍ച്ച പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമണം നടത്തിയെന്നാണ് പരാതി. എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ ജില്ലയിലെ ബുധാന ടൗണിലാണ് സംഭവം നടന്നത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച ഐപിസിയിലെ 354, 504, 506, 452 വകുപ്പുകളാണ് ആശിഷിനെതിരെ ചുമത്തിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിയുമൊത്തുള്ള നഗ്ന വീഡിയോ പുറത്തായതിനെത്തുടര്‍ന്ന് ദാമന്‍ ആന്‍ഡ് ദിയുവിലെ ബിജെപി അധ്യക്ഷനും മുന്‍ ലോക്‌സഭാംഗവുമായ ഗോപാല്‍ ടന്‍ഡേല്‍ കഴിഞ്ഞദിവസം രാജിവെച്ചിരുന്നു. ഈ സംഭവം കെട്ടടങ്ങും മുന്‍പാണ് ആശിഷ് ജെയിനെതിരെ അടുത്ത കേസ്.