ലൈംഗിക പീഡനകേസില്‍ ബിജെപി നേതാവ് സ്വാമി ചിന്‍മയാനന്ദ് അറസ്റ്റില്‍

Web Desk
Posted on September 20, 2019, 10:58 am

ന്യൂഡല്‍ഹി: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്‍മയാനന്ദ് അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍നിന്നുള്ള നിയമ വിദ്യാര്‍ഥിനി നല്‍കിയ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തില്‍ ഷാജഹാന്‍പൂരിലെ ആശ്രമത്തില്‍നിന്നാണ് ചിന്‍മയാനന്ദിനെ അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദ് തന്നെ ഒരുവര്‍ഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പരാതിക്കാരി ചിന്മയാനന്ദ് നടത്തുന്ന ലോ കോളേജിലെ വിദ്യാര്‍ഥിനിയാണ്.

കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനി പ്രത്യേക അന്വേഷണ സംഘത്തിനും മജിസ്‌ട്രേറ്റിനും ഡല്‍ഹി പൊലീസിനും മൊഴി നല്‍കിയിരുന്നു. 43 വിഡിയോകളടങ്ങിയ പെന്‍ഡ്രൈവും തെളിവായി അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.