പൊലീസ് ഉദ്യോഗസ്ഥനുനേരെ ബിജെപി പ്രാദേശിക നേതാവിന്‍റെ ഭീഷണി

Web Desk
Posted on April 03, 2018, 2:57 pm

മൊറാദാബാദ്: ഉത്തര്‍പ്രദേശിലെ മൊറാദാബാദിൽ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനുനേരെ ബിജെപി നേതാവിന്‍റെ ഭീഷണി. അമിത് ചൗഹാന്‍ എന്ന പ്രാദേശിക നേതാവാണ്‌ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത്. ബിജെപി നേതാവ് രാജ്പാൽ സിംഗ് ചൗഹാന്‍റെ മകനാണ് അമിത് സിംഗ് ചൗഹാന്‍. പൂനം ദേവി എന്ന ബിജെപി പ്രവര്‍ത്തകയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥന്‍ ശരദ് മാലിക്, അമിത് ചൗഹാന്‍റെ മുന്നിലേക്ക്‌ കടന്നുനിന്നു. ഇക്കാരണത്താലാണ് പൊലീസ് ഉദ്യോഗസ്ഥനെ ഇയാള്‍ ഭീഷണിപ്പെടുത്തിയത്. ഞാന്‍ വിചാരിച്ചാല്‍ രണ്ടു സെക്കൻഡിനുള്ളിൽ നിങ്ങളുടെ തൊപ്പി തെറിപ്പിക്കുമെന്നും ഇവിടെ ബിജെപി ഗവൺമെന്റാണ് ഭരിക്കുന്നതെന്നുമാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.