നിയമസഭയിലിരുന്ന് നീലച്ചിത്രം കണ്ട ബിജെപി നേതാവ് കര്‍ണാടക ഉപമുഖ്യമന്ത്രി

Web Desk
Posted on August 27, 2019, 12:17 pm

ബംഗളുരു: നിയമസഭയിലിരുന്ന് നീലച്ചിത്രം കണ്ട ബിജെപി നേതാവ് കര്‍ണാടക ഉപമുഖ്യമന്ത്രി. എംഎല്‍എ പോലുമല്ലാത്ത വിവാദനായകന്‍ ലക്ഷ്മണ്‍ സവാദിക്കാണ് യെദ്യൂരപ്പ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചിരിക്കുന്നത്. ഗോവിന്ദ് കാര്‍ജോള്‍, അശ്വത് നാരായണ്‍ എന്നിവരെയും ഉപമുഖ്യമന്ത്രിമാരായി നിയമിച്ചിട്ടുണ്ട്.
2012 ല്‍ കര്‍ണാടക സഹകരണ വകുപ്പ് മന്ത്രിയായിരുന്ന ലക്ഷ്മണ്‍ സാവാദിയും പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന ജെ കൃഷ്ണ പലേമറും ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സിസി പാട്ടീലുമാണ് നിയമസഭയിലിരുന്ന് മൊബൈല്‍ ഫോണില്‍ നീലച്ചിത്രം കണ്ടത്. സംഭവത്തില്‍ ബിജെപി നാണംകെട്ടതോടെ മൂവര്‍ക്കും രാജിവെക്കേണ്ടിയും വന്നിരുന്നു.
ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും സവാദി പരാജയപ്പെട്ടിരുന്നു. എന്നാല്‍ ജെഡിഎസ്-കോണ്‍ഗ്രസ് മന്ത്രിസഭയെ മറിച്ചിടുന്നതില്‍ പ്രധാനപങ്കുവഹിച്ച സവാദിക്ക് മന്ത്രിസ്ഥാനം ബിജെപി നല്‍കുകയായിരുന്നു.
നേരത്തെ സവാദിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ബിജെപി എംഎല്‍എ രേണുകാചാര്യന്‍ പ്രതിഷേധിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റ ഒരാളെ തിടുക്കത്തില്‍ മന്ത്രിയാക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ലെന്ന് യെദ്യൂരപ്പയുടെ അടുത്ത അനുയായികൂടിയായ രേണുകാചാര്യന്‍ തുറന്നടിച്ചിരുന്നു,