ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിൽ സുപ്രീംകോടതിയിൽ ഹർജി. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, ബിജെപി നേതാക്കളായ കപിൽ മിശ്ര, പർവേഷ് വർമ എംപി, അഭയ് വർമ എംഎൽഎ എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. ഠാക്കൂറും പര്‍വേഷ് വര്‍മയും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത് ഡല്‍ഹി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ ഘട്ടത്തിലാണ്. കപില്‍ മിശ്രയുടേത് കഴിഞ്ഞ ഞായറാഴ്ചയും അഭയ് വര്‍മയുടേത് ചൊവ്വാഴ്ചയുമായിരുന്നു.
വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ കേസെടുക്കുന്നതിനെക്കുറിച്ച് തീരുമാനമറിയിക്കാൻ ജസ്റ്റിസ് എസ് മുരളീധർ അധ്യക്ഷനായ ബെഞ്ച് ഡൽഹി പൊലീസിനോടു കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. അതിനു പിന്നാലെ കേസ് ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചിൽനിന്നു മാറ്റാൻ തീരുമാനമുണ്ടായി. ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ് – ഹരിയാന ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റി രാഷ്ട്രപതിയുടെ ഉത്തരവും അർധരാത്രിയോടെ പുറത്തുവന്നു.
അതേസമയം കലാപത്തിന് പ്രേരണ നല്‍കിയവര്‍ക്കും കലാപം നടത്തിയവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനിടെ ‘ദേശവിരുദ്ധരെ വെടിവച്ചു കൊല്ലൂ’ എന്ന് പ്രസംഗിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
English Summary; BJP leaders hate speeches
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.