കർണാടക ആർക്ക്? ആദ്യ ഫലസൂചനകൾ ഇങ്ങനെ

Web Desk
Posted on December 09, 2019, 8:58 am

ബെംഗളൂരു: കര്‍ണാടകത്തില്‍ നാല് മാസം പൂര്‍ത്തിയായ ബി.ജെ.പി. സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 15 മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിച്ചു. ആദ്യ ഫല സൂചനകൾ ബിജെപിക്ക് അനുകൂലം. പോസ്റ്റൽ ബാലറ്റുകള്‍ എണ്ണുമ്പോൾ 9 ഇടങ്ങളിൽ ബിജെപി മുന്നിലാണ്. ഹുന്‍സൂർ, കഗ്‍വാദ്, വിജയനഗര കൃഷ്ണരാജപുര, മഹാലക്ഷ്മി ലേഔട്ട്, ഗോകഗ്, ഹിരകേരൂർ, അതാനി, യെല്ലാപൂർ എന്നിവിടങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നു.

you may also like this video

കോൺഗ്രസ്-ദൾ സർക്കാരിനെ അട്ടിമറിച്ച് ബിജെപിയെ അധികാരത്തിലേറ്റാനായി കൂറുമാറിയ 17 കോൺഗ്രസ്-ദൾ‑കെപിജെപി എംഎൽഎമാരിൽ 15 പേരുടെ മണ്ഡലങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. കൂറുമാറ്റത്തിന് അയോഗ്യരാക്കപ്പെട്ട ഇവരിൽ 13 പേരെ ബിജെപി സ്ഥാനാർഥികളാക്കി. എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസും ബിജെപിയും ഏറ്റുമുട്ടിയപ്പോൾ 12 ഇടങ്ങളിൽ ദളും മാറ്റുരച്ചു. കുറഞ്ഞത് ആറുസീറ്റില്‍ വിജയിക്കാനായില്ലെങ്കില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. ഇത്തരമൊരു സാഹചര്യം വന്നാല്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ജെ.ഡി.എസിന്റെ പിന്തുണ തേടേണ്ടിവരും. അതിനാല്‍ ജെ.ഡി.എസിന്റെ നിലപാടാണ് നിര്‍ണായകം.