കോവിഡ് ബാധിച്ച് ബിജെപി എംപി മരിച്ചു

Web Desk

ന്യൂഡൽഹി

Posted on September 17, 2020, 5:42 pm

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്.ഇന്ന് കോവിഡ് ബാധിച്ച് ബിജെപി രാജ്യസഭ എംപി മരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള അശോക് ഗസ്തി(55)യാണ് മരിച്ചത്. റെയ്ചൂര്‍ സ്വദേശിയായ ഇദ്ദേഹം രാജ്യസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ആര്‍എസ്എസ് സംഘടനയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് എത്തിയ ഇദ്ദേഹം പിന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവി വഹിച്ചിരുന്നു. കൂടാതെ ബിജെപി ബെല്ലാരി. റെയ്ചൂര്‍ യൂണിറ്റുകളുടെ ചുമതലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ENGLISH SUMMARY:bjp mb passed away due to covid
You may also like this video