Web Desk

ഡെറാഡൂണ്‍

July 16, 2021, 6:19 pm

ബിജെപി മന്ത്രിയ്ക്ക് എന്ത് മാസ്ക് എന്ത് കൊറോണ? ചര്‍ച്ചയ്ക്കിരിക്കെ മാസ്ക് കാലില്‍ തൂക്കി ബിജെപി മന്ത്രി

Janayugom Online

കോവിഡ് ചര്‍ച്ചയ്ക്കിടെ മുഖത്ത് വയ്ക്കേണ്ട മാസ്ക് കാലില്‍ തൂക്കി ബിജെപി മന്ത്രി. കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ കിണഞ്ഞു പരിശ്രമിക്കുന്ന രാജ്യത്ത് മാസ്ക് ധരിക്കേണ്ടതിന്റെയും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടതിന്റെ ബോധവല്‍ക്കരണം കൊണ്ടുപിടിച്ച് നടക്കുന്നതിനിടെയാണ് ബിജെപി മന്ത്രിയുടെ പ്രവൃത്തി വന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്.
ഉത്തരാഖണ്ഡിലെ ബിജെപി മന്ത്രി യതീഷ് വരാന്ദാണ് മുഖത്ത് ധരിക്കേണ്ട മാസ്ക് കാല്‍വിരലില്‍ വിരലിൽ തൂക്കിയിട്ട് ചര്‍ച്ചയ്ക്ക് പങ്കെടുത്തത്.
മന്ത്രിമാരായ ബിഷാൻ സിങ് ചുപാൽ, സുബോധ് ഉനയാൽ എന്നിവരും ചർച്ചയിലുണ്ട്. എന്നാൽ ഇവരാരും ധരിച്ചിട്ടില്ല.

Eng­lish Sum­ma­ry: BJP min­is­ter hanged mask on his foot went viral

You may like this video also