പാലക്കാട്: ‘ആദ്യം ഇന്ത്യ എന്ന് എഴുതാൻ പഠിക്കൂ..’ ഈ പരിഹാസത്തോടെ സമൂഹമാധ്യമങ്ങളിൽ വൈറലാണ് ഈ ചിത്രം. സംസ്ഥാന ബിജെപി നേതൃത്വത്തെ ട്രോളുകളില്‍ നിറച്ച് അക്ഷരത്തെറ്റ്. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പൊതുജനത്തെ ബോധ്യപ്പെടുത്താൻ ബിജെപി ജില്ലാ കമ്മിറ്റി നടത്തിയ പരിപാടിയാണ് ഇപ്പോൾ ചർച്ചയാവുന്നത്. പരിപാടിയുടെ ബാനറാണ് പ്രശ്നങ്ങൾക്ക് കാരണം.
വ്യാജപ്രചാരണങ്ങൾ തിരിച്ചറിയുക.. പൗരത്വ ഭേദഗതി നിയമം.. അനുകൂല സമ്പർക്ക യജ്ഞം എന്ന ബാനറില്‍ ഇന്ത്യ എന്ന് ഇംഗ്ലീഷില്‍ എഴുതിയപ്പോഴാണ് അക്ഷരപ്പിശക് സംഭവിച്ചത്. INDIA എന്നതിന് പകരം INIDA എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. നളിൻകുമാർ കട്ടീൽ എം പി, സി കെ പത്മനാഭൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത പരിപാടിയിലാണ് രാജ്യത്തിന്റെ പേരുപോലും തെറ്റിച്ചെഴുതിയിരിക്കുന്നത്.
സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ട്രോളുകളുടെ പെരുമഴയാണ്. ഇന്ത്യ എന്ന് എഴുതാൻ പോലും അറിയില്ലയെന്ന പരിഹാസവുമായിട്ടാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നത്. ബിജെപി ഷൊർണൂർ മണ്ഡലം പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. പൗരത്വ നിയമത്തെ അനുകൂലിച്ച് ബിജെപി നടത്തിയ ഗൃഹസമ്പർക്ക പരിപാടി തുടക്കത്തിലേ പാളിയിരുന്നു. അതിനു പിന്നാലെയാണ് പുതിയ ട്രോൾ.
English summary: BJP misspells India in caa support interaction program photo went viral
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.