പ്രധാനമന്ത്രിയേയും ശാസ്ത്രജ്ഞരേയും വിശ്വാസമില്ലാത്ത മുസ്‌ലിങ്ങള്‍ പാകിസ്താനിലേക്ക് പോകണമെന്ന് ബിജെപി എംഎല്‍എ. മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംഎല്‍എ സംഗീത് സോം വീണ്ടും രംഗത്തു വന്നിരിക്കുന്നു. രാജ്യത്തെ ശാസ്ത്രജ്ഞരെ വിശ്വാസമില്ലാത്ത മുസ്‌ലിങ്ങള്‍ പാകിസ്താനിലേക്ക് പോകണമെന്ന് സംഗീത് സോം പറഞ്ഞു.നിര്‍ഭാഗ്യവശാല്‍ ചില മുസ്‌ലിങ്ങള്‍ക്ക് രാജ്യത്തെ ശാസ്ത്രജ്ഞരേയും പൊലീസിനേയും വിശ്വാസമില്ല. അവര്‍ക്ക് പ്രധാനമന്ത്രിയേയും വിശ്വാസമില്ല. അവര്‍ക്ക് പാകിസ്താനേയാണ് വിശ്വാസമെങ്കില്‍ അങ്ങോട്ട് പോയ്‌ക്കോട്ടെ’, സോം പറഞ്ഞു.നേരത്തെയും മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവും പ്രസംഗവും നടത്തിയിട്ടുള്ള ആളാണ് സംഗീത് സോം.
മുസഫര്‍ നഗര്‍ കലാപത്തില്‍ പ്രതിപ്പട്ടികയിലും സംഗീത് സോമുണ്ട്.2013 സെപ്റ്റംബറില്‍ നടന്ന മുസഫര്‍ നഗര്‍ കലാപത്തില്‍ അറുപതിലധികം പേരാണ് കൊല്ലപ്പെട്ടത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍ ധ്രൂവീകരണത്തിന് കലാപം ഇടയാക്കിയിരുന്നു. ചില യുവാക്കള്‍ക്കിടയിലുണ്ടായ സംഘര്‍ഷം പിന്നീട് കലാപമായി മാറുകയായിരുന്നു.
അതേസമയം കേന്ദ്രസര്‍ക്കാര്‍ കോവിഡ് വാക്‌സിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി നേതാക്കള്‍ ഇത് ബി.ജെ.പി വാക്‌സിനാണെന്നും സ്വീകരിക്കില്ലെന്നും അറിയിച്ച് രംഗത്തെത്തിയിരുന്നു.
English summary ; BJP MLA again against Muslims
you may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.