രാജ്യത്ത് ലോക്ക് ഡൗൺ നിയമങ്ങൾ നിലനിൽക്കെ അവയെല്ലാം കാറ്റിൽ പറത്തി ബിജെപി എംഎൽഎയുടെ പിറന്നാളാഘോഷം. കർണാടക തുമകുരുവിലെ എംഎൽഎ എം ജയറാം ആണ് കുട്ടികൾ ഉൾപ്പടെ നൂറിലധികം പേരെ പങ്കെടുപ്പിച്ചു കൊണ്ട് വമ്പൻ പിറന്നാൾ ആഘോഷം നടത്തിയത്. സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ വൈറലായി. വെള്ളിയാഴ്ച ഗുബ്ലി ടൗണിലാണ് ആഘോഷങ്ങൾ നടന്നത്. ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം വിരുന്നും ഒരുക്കിയിരുന്നു.
കർണാടകയിൽ പ്രമുഖ നേതാക്കാൾ കോവിഡ് നിയന്ത്രണങ്ങൾ മറികടക്കുന്നത് ഇതാദ്യമല്ല. നേരത്തെ കർണാടകയിൽ കല്യാണം അടക്കമുള്ള എല്ലാ പൊതുചടങ്ങുകളും നിരോധിച്ചതിന് ശേഷം മാർച്ച് 15ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ തന്നെ ഒരു കല്യാണ ചടങ്ങിൽ പങ്കെടുത്തത് വിവാദമായിരുന്നു.
ENGLISH SUMMARY: BJP MLA breaks lock down rules and celebrate birthday party
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.