Web Desk

തിരുവനന്തപുരം

January 20, 2020, 12:09 pm

ഗവര്‍ണര്‍ മര്യാദ ലംഘിക്കുന്നു: ആഞ്ഞടിച്ച് ബിജെപി എംഎൽഎ ഒ രാജഗോപാല്‍

Janayugom Online

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച്  ബിജെപി എംഎല്‍എ ഒ രാജഗോപാല്‍.  ഗവര്‍ണര്‍ മര്യാദ ലംഘിക്കുന്നുവെന്ന് ഒ രാജഗോപാല്‍ വ്യക്തമാക്കി.

ജനങ്ങളുടെ മുന്നില്‍ പോരടിക്കുന്നത് ശരിയല്ല. ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്നതില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ഒരുപോലെ പരാജയപ്പെട്ടു. ഇരുവരും സംയമനം പാലിക്കണമെന്നും  ഒ രാജഗോപാല്‍ പറഞ്ഞു.

സ്വന്തം പരിമിതികള്‍ അറിഞ്ഞു വേണം ഗവര്‍ണറും മുഖ്യമന്ത്രിയും പ്രവര്‍ത്തിക്കാന്‍. തര്‍ക്കങ്ങള്‍ സ്വകാര്യമായി പരിഹരിക്കണം. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ഗവര്‍ണറെ അറിയിക്കണമായിരുന്നുവെന്നും രാജഗോപാല്‍ പ്രതികരിച്ചു.

YOU MAY ALSO LIKE THIS VIDEO