Web Desk

ലഖ്നൗ

January 27, 2021, 12:03 pm

കർഷക സമരം; കേന്ദ്രനിലപാടിൽ പ്രതിഷേധിച്ച് യുപിയിൽ ബിജെപി എംഎൽഎ രാജിവച്ചു

Janayugom Online

കർഷക സമരത്തോടുള്ള കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ രാജിവച്ചു. മീരാപുർ എംഎൽഎയും മുതിർന്ന നേതാവുമായ അവതാർ സിങ് ഭദാനയാണ് രാജിവച്ചത്. ബിജെപിയുടെ നിലപാട് കർഷക വിരുദ്ധമാണ്. താൻ എപ്പോഴും കർഷകർക്കൊപ്പം നിലകൊള്ളുന്ന ആളാണെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിൽ നടന്ന കർഷക പ്രതിഷേധങ്ങളില്‍ ഭദാന പിന്തുണയുമായി എത്തിയിരുന്നു. മീററ്റ്, ഫരീദാബാദ് എന്നിവിടങ്ങളിലെ എംപി കൂടിയായിരുന്ന ഭദാന പാർട്ടി പദവികളും എംഎൽഎ സ്ഥാനവും രാജിവെക്കുകയാണെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

കഴിഞ്ഞ ദിവസം, കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം തുടരുന്ന കർഷകരോടുള്ള കേന്ദ്ര നിലപാടിനെ വിമര്‍ശിച്ച് പഞ്ചാബിലെ ഒരു വിഭാഗം ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കര്‍ഷക പ്രക്ഷോഭം ഇത്രയും കാലം നീണ്ടുപോകാന്‍ അനുവദിക്കരുതായിരുന്നുവെന്നും പ്രധാനമന്ത്രി വിചാരിക്കുകയാണെങ്കില്‍ ഒരുദിവസം കൊണ്ട് പ്രശ്‌നം പരിഹരിക്കാമായിരുന്നുവെന്നും ബിജെപിയുടെ മുന്‍ ദേശീയ വൈസ് പ്രസിഡന്റായ ലക്ഷ്മി കാന്ത ചൗള അഭിപ്രായപ്പെട്ടു.

Eng­lish summary;BJP MLA Quits of farm­ers protest
You may also like this video;