പാകിസ്ഥാന്‍ സൈന്യത്തിന്റെ ഗാനം കോപ്പിയടിച്ച് ബിജെപി എംഎല്‍എയുടെ ദേശഭക്തി ഗാനം

Web Desk
Posted on April 15, 2019, 2:35 pm

പാകിസ്ഥാന്‍ സൈന്യത്തിന്റെ ഗാനം കോപ്പിയടിച്ച് ബിജെപി എംഎല്‍എയുടെ ദേശഭക്തി ഗാനം. പാകിസ്ഥാന്‍ തന്നെയാണ് ഈ ആരോപണം ഉന്നയിച്ചു രംഗത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന് സമര്‍പ്പിക്കുന്ന എന്ന പേരില്‍ പാകിസ്ഥാന്റെ ഗാനം അടിച്ചു മാറ്റിയ തെലങ്കാന എംഎല്‍എ താക്കൂര്‍ രാജ സിങ് ലോധക്കെതിരെ ശക്തമായ വിമര്‍ശനം ആണ് ഉയരുന്നത്.

ഇന്റര്‍സര്‍വീസ് പബ്ലിക് റിലേഷന്‍സ് പാകിസ്ഥാന്‍ (പാക് സൈന്യത്തിന്റെ മാധ്യമവിഭാഗം) പുറത്തിറക്കിയ പാട്ട് കോപ്പിയടിച്ചെന്നാണ് വിമര്‍ശനം. തങ്ങളുടെ പാട്ട് കോപ്പിയടിച്ചതില്‍ സന്തോഷമുണ്ടെന്നും പക്ഷെ സത്യം പറയാന്‍ കൂടി തയ്യാറാവണമെന്നും പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗാനത്തില്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്നതിന് പകരം ഹിന്ദുസ്ഥാന്‍ സിന്ദാബദ് എന്നു മാത്രമാണ് മാറ്റം വരുത്തിയിരിക്കുന്നത്.