ബിജെപി നേതാക്കളുടെ കണ്ടെത്തലുകള്‍ അവസാനിക്കുന്നില്ല, ഹനുമാന്‍ മുസ്ലിമായിരുന്നു

Web Desk
Posted on December 20, 2018, 8:52 pm

ലഖ്നൗ: ബിജെപി നേതാക്കളുടെ കണ്ടെത്തലുകള്‍ അവസാനിക്കുന്നില്ല, ഹനുമാന്‍ മുസ്ലിമായിരുന്നു എന്ന്  ബിജെപി എംഎല്‍എ ബുക്കല്‍ നവാബ്.

ഹനുമാന്‍ മുസല്‍മാന്‍ ആയിരുന്നു എന്നാണ് എന്റെ വിശ്വാസം. കാരണം മുസ്ലീങ്ങള്‍ക്ക് ഇടയിലാണ് ഹനുമാനുമായി സാദൃശ്യമുള്ള പേരുകള്‍. ഉദാഹരണത്തിന് റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍, സിഷാന്‍, കുര്‍ബാന്‍. അത്തരം പേരുകള്‍ മുസ്ലീങ്ങള്‍ക്കിടയിലേ കാണാനാകൂ, നവാബ് പറഞ്ഞു. ഈ പേരുകളൊക്കെയും ഉരുത്തിരിഞ്ഞ് വന്നത് ഹനുമാനില്‍ നിന്നാണ്. അദ്ദേഹമില്ലായിരുന്നെങ്കില്‍ ഈ പേരുകളൊന്നും ഉണ്ടാവുമായിരുന്നില്ലെന്നും നവാബ് പറഞ്ഞു.