മുസ്ലിമുകള്‍ പാല് തരാത്ത പശുക്കളാണെന്ന് ബിജെപി എംഎല്‍എ

Web Desk
Posted on May 04, 2019, 11:15 am

ദിസ്പുര്‍: മുസ്ലിമുകളെ അധിക്ഷേപിച്ച് ബിജെപി എംഎല്‍എ രംഗത്ത്. മുസ്ലിമുകള്‍ പാല് തരാത്ത പശുക്കളെന്നാണ് അസമിലെ ദിബ്‌റുഗര്‍ഹ് മണ്ഡലത്തിലെ എംഎല്‍എയായ പ്രശാന്ത ഫുക്കാന്‍ പറഞ്ഞത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുസ്ലിംമുകള്‍ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് നടത്തിയ പ്രസ്താവനയ്ക്കിടെയാണ് മുസ്ലിമുകളെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയത്.

പാല് തരാത്ത പശുക്കള്‍ക്ക് എന്തിന് കാലിത്തീറ്റ നല്‍കുന്നതെന്നും പ്രശാന്ത ചോദിച്ചു. അസം നിയമസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ദേബബത്ര സൈക്കിയ പ്രശാന്തയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി എംഎല്‍എ രംഗത്ത് വന്നു. മുസ്ലിമുകളോട് വോട്ട് ചോദിക്കുന്നതില്‍ പ്രത്യേകിച്ച് ഗുണം ഒന്നുമില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് പ്രശാന്ത പറഞ്ഞു. 90 ശതമാനം മുസ്ലിമുകളും തങ്ങള്‍ക്ക് വോട്ട് ചെയ്യില്ല.