Web Desk

ന്യൂഡല്‍ഹി

March 15, 2021, 1:40 pm

താജ്മഹലിന്റെ പേര് രാംമഹല്‍ എന്നാക്കി മാറ്റുമെന്ന് ബിജെപി

Janayugom Online

താജ്മഹലിന്റെ പേര് മാറ്റി രാംമഹല്‍ എന്നാക്കുമെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്.ആഗ്രയിലെ താജ്മഹല്‍ മുന്‍പ് ശിവക്ഷേത്രമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുരേന്ദ്ര സിംഗ് പറഞ്ഞത്. ഉത്തര്‍പ്രദേശിലെ ബെയ്രിയ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദ്രസിംഗ്. യോഗി ആദിത്യനാഥ് ഛത്രപതി ശിവജിയുടെ പിന്‍ഗാമിയാണ്. ഒരുകാലത്ത് മുസ്ലിം അധിനിവേശക്കാര്‍ ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കാന്‍ സാധ്യമായ എല്ലാവഴികളും ഉപയോഗിച്ചിരുന്നതായും. എന്നാല്‍ ഇതെല്ലാം യോഗിയുടെ ഭരണത്തിലെ ഉത്തര്‍പ്രദേശിന്റെ സുവര്‍ണ കാലഘട്ടത്തില്‍ മാറുമെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെയും ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ സുരേന്ദ്ര സിംഗ് നടത്തിയിട്ടുണ്ട്. പെണ്‍കുട്ടികളെ സംസ്‌കാരശീലരായി വളര്‍ത്തിയാല്‍ പീഡനമുണ്ടാകില്ലെന്നാണ് ഹാഥ്രസ് സംഭവത്തെക്കുറിച്ച് സുരേന്ദ്ര സിംഗ് പറഞ്ഞത് വിവാദമായിരുന്നു. 

eng­lish summary:BJP MLA says Taj Mahal will be renamed as Ram Mahal
you may also like this video