Thursday
21 Feb 2019

പൊലീസ് ഉദ്യോഗസ്ഥന് ബിജെപി എംഎല്‍എയുടെ മര്‍ദനവും വധഭീഷണിയും

By: Web Desk | Saturday 9 June 2018 2:27 PM IST

ഇന്‍ഡോര്‍: പൊലീസ് ഉദ്യോഗസ്ഥന് നേരെ ബിജെപി എംഎല്‍എയുടെ മര്‍ദനവും വധഭീഷണിയും. മദ്ധ്യപ്രദേശിലെ ബിജെപി എംഎല്‍എ ചമ്പലാല്‍ ദേവ്ദയാണ് പൊലീസ് സ്‌റ്റേഷനില്‍ എത്തി കോണ്‍സ്റ്റബിളിനെ മര്‍ദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. കോണ്‍സ്റ്റബിളിനെ മര്‍ദിക്കുന്ന ദ്യശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ‘ദേവ്ദയുടെ മകന്‍ സ്റ്റേഷനിലെത്തി പൊലിസ് കോണ്‍സ്റ്റബിളുമായി വാക്ക് തര്‍ക്കമുണ്ടായി. ഇതിനെ തുടര്‍ന്ന് എംഎല്‍എയും അനുയായികളും സ്റ്റേഷനിലെത്തി കോണ്‍സ്റ്റബിളിനെ മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

എംഎല്‍എ യ്ക്കെതിരെ ഐപിസി സെക്ഷന്‍ 353, 332 എന്നീ വകുപ്പുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

Related News