കമ്മ്യൂണിറ്റി കിച്ചണിനകത്ത് തുപ്പി ബിജെപി എംഎൽഎ. രാജ് കോട്ട് ബിജെപി എംഎല്‍എ അരവിന്ദ് റയ്യാലാണ് മ്മ്യൂണിറ്റി കിച്ചണിനകത്ത് തുപ്പിയത്. അടുക്കള സന്ദര്‍ശിക്കാനെത്തിയ എംഎല്‍എ അടുക്കളക്കുള്ളില്‍ തുപ്പുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
എംഎല്‍എ അരവിന്ദ് റെയ്‌നായി ആണ് അടുക്കളയ്ക്കുള്ളില്‍ എത്തിയ ഉടനെ മുഖത്തുനിന്നും മാസ്‌ക് മാറ്റി നിലത്ത് തുപ്പിയത്. നടപടി വിവാദമായതോടെ എംഎല്‍എയില്‍ നിന്നും 500 രൂപ പിഴ ഈടാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
എന്നാല്‍ സ്വന്തം നടപടിയെ ന്യായീകരിക്കുകയാണ് എംഎല്‍എ ശ്രമിച്ചത്. ‘ഞാന്‍ എന്റെ സ്വന്തം സ്ഥലത്താണ് തുപ്പിയത്. സര്‍ക്കാരിന്റെ ഭൂമിയിലോ റോഡിലോ അല്ല.സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് എംഎല്‍എ മാപ്പു പറഞ്ഞിരുന്നു.
#DISGUSTING 😠
BJP MLA spits in government-run kitchen for poor in Rajkot — Ahmedabad Mirror https://t.co/T5iOWblAkM— Niraj Bhatia (@bhatia_niraj23) May 2, 2020
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.