മംഗളുരുവിൽ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാതെ ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞു. മംഗലൂരു നോർത്ത് എംഎൽഎ ഭരത് ഷെട്ടിയുടെ നേതൃത്വത്തിലെത്തിയ ഒരു സംഘം നാട്ടുകാരാണ് മൃതദേഹവുമായി എത്തിയ ആരോഗ്യപ്രവർത്തകരെ തടഞ്ഞത്.
വ്യാഴാഴ്ചയാണ് ബണ്ട്വാൾ സ്വദേശിയായ സ്ത്രീ കൊവിഡ് 19 ബാധിച്ച് മരിച്ചത്. സംസ്കാരത്തിനായി പച്ചനാടിയിലെ പൊതു ശ്മശാനത്തിലെത്തിച്ചപ്പോഴാണ് എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് മൃതദേഹം മൂഡ്ഷെഡേയിലെ ശ്മശാനത്തിലെത്തിച്ചെങ്കിലും ഇവിടെയും പ്രതിഷേധമുണ്ടായതിനെ തുടർന്ന് സംസ്കാരം നടത്താനായില്ല. തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ കൈകുഞ്ചയിലെത്തിച്ചാണ് സംസ്കാരം നടത്തിയത്. നിലവിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല കൂടിയുള്ള വ്യക്തിയും ഡോക്ടറമാണ് മംഗളുരു നോർത്ത് എംഎൽഎ ആയ ഭരത് ഷെട്ടി.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.