മുസ്ലിം വ്യാപാരികള്‍ക്കെതിരെ ഭീഷണിയുമായി യുപിയിലെ മറ്റൊരു ബിജെപി എംഎൽഎ കൂടി. ഡിയോറിയയിലെ ഭര്‍ഹാജ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുരേഷ് തിവാരി കഴിഞ്ഞ ദിവസം പച്ചക്കറി കച്ചവടക്കാര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിജ്ഭൂഷൺ രജ്പുത് ഭീഷണിയുമായി രംഗത്തെത്തിയത്.
കച്ചവടക്കാരനെ ഭീഷണിപ്പെടുത്തുകയും ദൂരെപ്പോകൂ എന്ന് ആക്രോശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തിട്ടുണ്ട്. കച്ചവടക്കാരനോട് പേര് ചോദിച്ചപ്പോൾ ഭയം കാരണം രാജ്കുമാർ എന്ന് പറഞ്ഞുവെങ്കിലും എംഎൽഎ അടങ്ങിയില്ല. കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരനോട് യഥാർത്ഥ പേര് പറയുന്നില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
അപ്പോൾ ചെറുപ്പക്കാരൻ യഥാർത്ഥ പേര് അജീസുറഹ്മാൻ എന്നാണെന്ന് പറഞ്ഞപ്പോൾ ഈ പ്രദേശത്ത് കണ്ടുപോകരുതെന്ന് ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു. കച്ചവടക്കാരൻ കള്ളപ്പേര് പറഞ്ഞപ്പോഴാണ് താൻ അയാളെ കുറ്റപ്പെടുത്തിയതെന്നാണ് എംഎൽഎയുടെ വിശദീകരണം.
മുസ്ലിം വ്യാപാരികളില്‍ നിന്ന് ആരും പച്ചക്കറികള്‍ വാങ്ങരുത് എന്നായിരുന്നു കഴിഞ്ഞദിവസം സുരേഷ് തിവാരി ആവശ്യപ്പെട്ടത്. പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ വിശദീകരണവുമായി സുരേഷ് തിവാരി രംഗത്തെത്തിയെങ്കിലും കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് ബിജെപി അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു ബിജെപി ജനപ്രതിനിധി മുസ്ലിം വ്യാപാരിക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.