തങ്ങൾക്ക് വോട്ട് ചെയ്തില്ലെങ്കിൽ മുസ്ലിം വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ വികസനം നടത്തില്ലെന്ന് കർണാടകയിലെ ബിജെപി എംഎൽഎ എം പി രേണുകാചാര്യ. തന്റെ മണ്ഡലത്തെ പൂർണമായും കാവിപുതപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു. കർണാടകയിലെ ഹൊന്നലിയയാണ് രേണുകാചാര്യയുടെ മണ്ഡലം. കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയാണ് രേണുകാചാര്യ.
‘ഞാന്‍ മുസ്ലിംങ്ങള്ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. അവര്‍ക്ക് രാജ്യസ്നേഹമില്ലെങ്കില്, അവര്‍ ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍, ഒരുതരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും അവരുടെ പ്രദേശങ്ങളില്‍ നടത്തുന്നതല്ല. 2018ലെ തെരഞ്ഞെടുപ്പില്‍ അവരെനിക്ക് വോട്ട് ചെയ്തില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ഞാനവരുടെ വോട്ട് തേടുകയുമില്ല’. ദേശീയ പൗരത്വ നിയമത്തെ അനുകൂലിച്ച് ബിജെപി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു. മുസ്ലിംകള് പള്ളിയില്‍ ആയുധങ്ങള്‍ ശേഖരിക്കുകയാണെന്നും രാജ്യ പുരോഗതിയില്‍ അവരുടെ സംഭാവന പൂജ്യമാണെന്നും രേണുകാചാര്യ പറഞ്ഞു.
English summary: BJP MLA threats the muslims
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.