11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 10, 2024
September 10, 2024
September 9, 2024
September 7, 2024
September 7, 2024
September 7, 2024
September 6, 2024
September 6, 2024
September 5, 2024

മുസ്‌ലിംങ്ങള്‍ക്കെതിരെ ആയുധമെടുക്കണമെന്ന് ബിജെപി എംഎല്‍എ

Janayugom Webdesk
ന്യൂഡല്‍ഹി
October 7, 2022 9:28 pm

മുസ്‌ലിംങ്ങള്‍ക്കെതിരെ കലാപാഹ്വാനവുമായി ബിജെപി നേതാക്കള്‍ വീണ്ടും രംഗത്ത്. ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ സംഗീത് സോം ആണ് ഉത്തര്‍പ്രദേശിലെ മീററ്റില്‍ വച്ച് നടന്ന ആയുധപൂജ ചടങ്ങിനിടെ കലാപ ആഹ്വാനം നടത്തിയത്. ഒരു പ്രത്യേക സമുദായത്തിലെ ജനസംഖ്യ വര്‍ധിക്കുന്നുവെന്നും തീവ്രവാദ ഭീഷണി, തലവെട്ടല്‍ എന്നിവ തടയാന്‍ രജപുത്ര സമുദായം ഭാവിയില്‍ ആയുധമെടുക്കേണ്ടി വരുമെന്നുമായിരുന്നു സംഗീത് സോമിന്റെ പ്രസ്താവന.
കേരളത്തില്‍ നടന്ന ഭാരത് ജോഡോ യാത്രയില്‍ പച്ചക്കൊടി മാത്രമാണ് ഉയര്‍ത്തിയതെന്നും ദേശീയ പതാക ഉപയോഗിച്ചിട്ടില്ലെന്നും സോം ആരോപിച്ചു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ പോലും പച്ചക്കൊടി കാണുന്ന കാലം വിദൂരമല്ലെന്ന പ്രസ്താവനയും സംഗീത് സോം നടത്തി. ദേശവിരുദ്ധ ശക്തികള്‍ രാജ്യത്ത് ആക്രമണം നടത്തുന്നുണ്ടെന്നും അതിനാല്‍ ആയുധങ്ങളുടെ പ്രാധാന്യം വര്‍ധിച്ചിട്ടുണ്ടെന്നും സോം പറഞ്ഞു.
2013 ലെ മുസാഫര്‍ നഗര്‍ കലാപമുള്‍പ്പെടെ നിരവധി കേസുകളുമായി ബന്ധപ്പെട്ട് സോമിനെതിരെ ആരോപണം നിലനില്‍ക്കുന്നുണ്ട്. മുസാഫര്‍നഗര്‍ കലാപം അന്വേഷിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് വിഷ്ണു സഹായ് കമ്മിഷന്‍ കലാപത്തിന് ഉത്തരവാദികളായവരുടെ പട്ടികയിലും സോമിനെ ഉള്‍പ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: BJP MLA to take up arms against Muslims

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.