പൗരത്വനിയമത്തിനെതിരെ ന്യൂഡല്‍ഹിയിലെ ഷഹിന്‍ബാഗില്‍ സമരം നടത്തുന്നവര്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി എംപി പര്‍വേഷ് വര്‍മ. സമരത്തില്‍ ലക്ഷക്കണക്കിനാളുകളാണ് പങ്കെടുക്കുന്നത്. അവര്‍ നിങ്ങളുടെ വീടുകളില്‍ കയറി സഹോദരിമാരെയും മക്കളെയും ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യും. ഇന്ന് നിങ്ങളെ രക്ഷിക്കാന്‍ മോദിയും അമിത് ഷായും ഉണ്ട്. നാളെ ആരും ഉണ്ടാകില്ല. അതുകൊണ്ട് ഡല്‍ഹിയിലെ ജനസമൂഹം ഉണരേണ്ട സമയമാണെന്ന് ബിജെപി എംപി പറഞ്ഞു. എഎൻഐ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പരസ്യമായിട്ടാണ് ഇങ്ങനെ പറഞ്ഞത്.
#WATCH: BJP MP Parvesh Verma says, “…Lakhs of people gather there (Shaheen Bagh). People of Delhi will have to think & take a decision. They’ll enter your houses, rape your sisters&daughters, kill them. There’s time today, Modi ji & Amit Shah won’t come to save you tomorrow…” pic.twitter.com/1G801z5ZbM
— ANI (@ANI) January 28, 2020
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഒരു മണിക്കൂറിനകം ഷഹിന്‍ ബാഗിലെ സമരം തുടച്ചുനീക്കും. ഇത് ഒരു സാധാരണ തെരഞ്ഞെടുപ്പല്ല, രാജ്യത്തിന്റെ ഐക്യം കാണിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും പർവേസ് ഷർമ്മ പറഞ്ഞു. ഫെബ്രുവരി പതിനൊന്നിന് ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപികരിക്കുന്നതോടെ ഒരു സമരക്കാരനും ഷഹിന്‍ബാഗില്‍ കാണില്ലെന്നു മാത്രമല്ല ഒരു മാസത്തിനുള്ളില്‍ തന്റെ മണ്ഡലത്തിലെ സര്‍ക്കാര്‍ ഭൂമിയിലുള്ള മുസ്ലീം പള്ളികള്‍ പൊളിച്ചുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അതേ സംമയം ഷഹീൻബാഗിൽ സമരം ശക്തമായി തുടരുകയാണ്. ഷഹീൻബാഗ്–-കാളിന്ദികുഞ്ജ് റോഡ് ഉപരോധിച്ചുള്ള സമരം റിപ്പബ്ലിക് ദിനത്തിൽ 42 ദിവസം പിന്നിട്ടു. സമരമുഖത്ത് ഏറ്റവുമധികമുള്ളത് മുത്തശ്ശിമാരാണ്.
English Summary: BJP mp against shaheenbag protesters
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.