June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

രാജീവ് ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം: ബിജെപി എംപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

By Janayugom Webdesk
February 4, 2020

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ രാജീവ് ഫിറോസ് ഖാന്‍ എന്ന് വിളിച്ച ബിജെപി എംപി പര്‍വേഷ് വര്‍മക്കെതിരെ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 96 മണിക്കൂര്‍ സമയത്തേക്ക് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് കമ്മീഷന്‍ പര്‍വേഷിനെ അറിയിച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ ദേശവിരുദ്ധമാണെന്നും പൗരത്വ നിയമം പിന്‍വലിക്കില്ലെന്നും ഇന്ത്യ ഭരിക്കുന്നത് രാജീവ് ഫിറോസ് ഖാന്റെ സര്‍ക്കാരല്ലെന്നുമായിരുന്നു പര്‍വേഷിന്റെ വിവാദ പ്രസ്താവന. ഡല്‍ഹി മുഖ്യന്ത്രി അരവിന്ദ് കെജ്രിവാളിനെ ഭീകരന്‍ എന്നു വിളിച്ചതിന് പര്‍വേഷ് വര്‍മക്കെതിരെ കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിയെടുത്തിരുന്നു.

”ഷഹീന്‍ബാഗ് പ്രതിഷേധം ദേശവിരുദ്ധമാണ്. കാരണം അവര്‍ അസമിനെയും ജമ്മു കശ്മീരിനെയും ഇന്ത്യയില്‍ നിന്ന് വിഭജിക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്. അവര്‍ക്ക് ജിന്നയുടെ ‘ആസാദി’ വേണം. ഇത് രാജീവ് ഫിറോസ് ഖാന്റെ സര്‍ക്കാരല്ല. ഇത് നരേന്ദ്ര മോഡിയുടെ സര്‍ക്കാരാണ്. പൗരത്വഭേദഗതി നിയമം ഒരുകാരണവശാലും പിന്‍വലിക്കില്ല. ”എന്നായിരുന്നു പര്‍വേഷ് വര്‍മയുടെ പ്രസ്താവന.

തിങ്കളാഴ്ച പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധത്തിനിടയിലാണ് സിഎഎയെ പിന്‍വലിക്കില്ലെന്നും രാജീവ് ഗാന്ധിയെ കുറിച്ചുള്ള വിവാദ പരാമര്‍ശവും പര്‍വേഷ് നടത്തിയത്. സിഎഎയ്‌ക്കെതിരെ ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ നിങ്ങളുടെ വീടുകളില്‍ കയറുമെന്നും, നിങ്ങളുടെ സഹോദരിമാരെയും പെണ്‍മക്കളെയും ബലാത്സംഗം ചെയ്യുമെന്നുമാണ് കഴിഞ്ഞ ദിവസം പര്‍വേഷ് പറഞ്ഞത്. അതേസമയം സാമുദായികമായി ഭിന്നിപ്പുണ്ടാക്കുന്ന വിവാദ പ്രസ്താവനകള്‍ നടത്തുന്ന പര്‍വേഷിനെതിരെ കടുത്ത നടപടി വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

bjp mp Parvesh Var­ma banned from campaign

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.