Web Desk

ബംഗളുരു

August 12, 2020, 10:25 pm

ബിഎസ്എൻഎൽ ജീവനക്കാർ ഒറ്റുകാരെന്ന് ബിജെപി എംപി

Janayugom Online

ബിഎസ്എൻഎൽ ജീവനക്കാർ ഒറ്റുകാരും ജോലി ചെയ്യാൻ മടിയന്മാരുമാണെന്ന് ബിജെപി ലോക്‌സഭാംഗം. ഉത്തര കന്നഡയിൽനിന്നുള്ള ലോക്‌സഭാംഗം അനന്തകുമാർ ഹെഗ്ഡെയാണ് വിവാദ പരാമർശം നടത്തിയത്. കുംടയിലെ ഒരു യോഗത്തിലായിരുന്നു വിവാദ പരാമർശം. 88,000 ജീവനക്കാരുള്ള സ്ഥാപനം സ്വകാര്യവല്ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ പണം വിനിയോഗിക്കുന്നു, ജനങ്ങൾക്ക് സേവനം ലഭിക്കണം,പക്ഷേ ജീവനക്കാർക്ക് ജോലി ചെയ്യാൻ താല്പര്യമില്ല. ബിഎസ്എൻഎല്ലിന്റെ ഇപ്പോഴത്തെ സ്ഥിതി രാജ്യത്തിനാകെ നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞതായി വിഫോർന്യൂസ് ഓൺലൈൻ പോർട്ടൽ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.

സ്ഥാപനം അടച്ചുപൂട്ടുന്നതിന് സർക്കാർ ഓഹരി വില്പന ആരംഭിക്കുമെന്നും ഇതോടെ സ്വകാര്യ സംരംഭകർ ഈ രംഗത്തേക്ക് കടന്നുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി ഡിജിറ്റൽ ഇന്ത്യയെ കുറിച്ചാണ് പറയുന്നത്, എന്നാൽ ഇവിടത്തെ ജീവനക്കാർക്ക് ജോലി ചെയ്യാൻ താല്പര്യമില്ല. സ്വകാര്യവല്ക്കരണം മാത്രമാണ് ഇതിന് പ്രതിവിധിയെന്നും അദ്ദേഹം പറഞ്ഞതായി വാർത്തയിലുണ്ട്.

Eng­lish sum­ma­ry: BJP MP on bsnl workers

You may also like this video: