ബിജെപി എംപിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ടോള്‍ ബൂത്ത് ജീവനക്കാരെ മര്‍ദ്ദിക്കുകയും തോക്കുപയോഗിച്ച് വെടിവയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തായി

Web Desk
Posted on July 06, 2019, 12:48 pm

ന്യൂഡല്‍ഹി; ബിജെപി എംപിയും എസ്‌സി കമീഷന്‍ ചെയര്‍മാനുമായ റാം ശങ്കര്‍ കതേരിയയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ടോള്‍ ബൂത്ത് ജീവനക്കാരെ മര്‍ദ്ദിക്കുകയും തോക്കുപയോഗിച്ച് വെടിവയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തായി. കയ്യേറ്റം ചെയ്യുന്നതിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ കൈവശം സൂക്ഷിച്ചിരുന്ന തോക്കെടുത്ത് വെടിവെക്കുകയും തടയാന്‍ ശ്രമിച്ച ജീവനക്കാരനെ മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ആഗ്രയിലെ ടോള്‍ ബൂത്തിലാണ് ബിജെപി എംപിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സംഭവം നടക്കുമ്പോള്‍ റാം ശങ്കര്‍ കതേരി സ്ഥലത്ത് ഉണ്ടായിരുന്നെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.