ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് എച്ച് വൺ എൻ വൺ

Web Desk
Posted on January 17, 2019, 10:08 am

ഡൽഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ക്ക് എച്ച് വൺ എൻ വൺ. തനിക്ക് എച്ച് വൺ എൻ വൺ ആണെന്നും ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടും വേഗം സുഖം പ്രാപിക്കും എന്നും അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചു. ഡല്‍ഹി എ ഐ ഐ എം എസ്  ആശുപത്രിയില്‍ ആണ് അമിത് ഷാ ഇപ്പോള്‍ ചികിത്സ തുടരുന്നത്. നെഞ്ചുവേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി 9 മണിക്ക് ആണ് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മികച്ച ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അമിത് ഷാ ഇപ്പോള്‍.