ചാരായവും വാറ്റുപകരണങ്ങളുമായി ബിജെപി പഞ്ചായത്ത് സെക്രട്ടറിയെ എക്സൈസ് അറസ്റ്റ് ചെയ്തു. വല്ലനാട്ട് സിമി ജോസഫ് (44) ആണ് പിടിയിലായത്. സിമി മേലുകാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 13-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായും മുൻപ് മല്‍സരിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ അഭിലാഷ്, പ്രിവന്റീവ് ഓഫീസര്‍ ശിവന്‍കുട്ടി , സിഇഒമാരായ പ്രസാദ് പി.ആര്, ഹാഷിം, പ്രദീപ് എം.ജി, ഡ്രൈവര്‍ മുരളീധരന് എന്നിവര്‍ ചേര്‍ന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.
ചാരായം വാറ്റാനായി തയാറാക്കിയ 60 ലിറ്റര്‍ കോടയും നിര്‍മിച്ച 150 മില്ലി ചാരായവും വാറ്റുന്നതിന് ഉപയോഗിച്ച പാത്രങ്ങളും കന്നാസുകളും കണ്ടെടുത്തു. വീടിന്റെ സൈഡില്‍ വെച്ചായിരുന്നു സിമി ചാരായം വറ്റിയിരുന്നത്. ചാരായം വീടിന് സമീപത്തുള്ള തോട്ടിന് കരയില്‍ കൊണ്ടുപോയി വില്പനയും പ്രതി നടത്തിയിരുന്നു. കോടയും, ചാരായവും വീടിനു ഉള്ളില്‍ സൂക്ഷിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. വാറ്റ് ഉപകരണങ്ങള്‍ വീടിന്റെ സൈഡില്‍ നിന്നും കണ്ടെത്തി.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.