Web Desk

ന്യൂഡൽഹി

February 01, 2020, 9:58 pm

ഷഹീന്‍ ബാഗിൽ പ്രശ്നം സൃഷ്ടിക്കാൻ ബിജെപി പദ്ധതിയെന്ന് ആം ആദ്മി

Janayugom Online

ഡല്‍ഹിയിലെ ഷഹീന്‍ ബാഗിലും ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലും ‘വലിയ പ്രശ്‌നം സൃഷ്ടിക്കാന്‍’ ബിജെപി പദ്ധതിയിടുന്നതായി ആം ആദ്മി പാര്‍ട്ടി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രങ്ങളാണ് ഷഹീന്‍ ബാഗും ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയും.

ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തന്റെ പക്കല്‍ ഉണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിങിന്റെ ആരോപണത്തിന് തൊട്ടുപിന്നാലെയാണ് ഷഹീൻ ബാഗിൽ വെടിവയ്പ്പുണ്ടായത്.

Eng­lish Sum­ma­ry: BJP plan­ning big dis­tur­bance at Sha­heen Bagh