കോവിഡിനെതിരെ പശുവിന്റെ മൂത്രം കുടിച്ച് പ്രതിരോധശേഷി ഉയര്‍ത്താൻ ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷിന്റെ ആഹ്വാനം. ദുര്‍ഗാപൂരില്‍ നടന്ന യോഗത്തിന്റെ വീഡിയോ സന്ദേശത്തിലാണ് ജനങ്ങള്‍ കൂടുതലായി പശുവിന്റെ മൂത്രം കുടിച്ച് ആരോഗ്യം വര്‍ധിപ്പിക്കണമെന്ന് ദിലീപ് ഘോഷ് വിവരിച്ചത്. ‘ഞാനിപ്പോള്‍ പശുവിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ പലര്‍ക്കും അത് ബുദ്ധിമുട്ടാവും. കഴുതകള്‍ക്ക് പശുവിന്റെ പ്രാധാന്യം പറഞ്ഞാല്‍ ഒരിക്കലും മനസ്സിലാകില്ല.
ഇത് ഇന്ത്യയാണ്, കൃഷ്ണഭഗവാന്റെ നാട് , ഇവിടെ പശുക്കളെ ആരാധിക്കും. നമുക്ക് പശുവിന്റെ മൂത്രം കുടിച്ച് ആരോഗ്യം ഉറപ്പുവരുത്താന്‍ കഴിയും. മദ്യം കഴിക്കുന്നവര്‍ക്ക് പശുവിന്റെ പ്രാധാന്യം എങ്ങനെ മനസ്സിലാകാനാണ്’; ദിലീപ് ഘോഷ് വീഡിയോയില്‍ പറയുന്നു. ഇതാദ്യമായല്ല ബംഗാള്‍ ബിജെപി പ്രസിഡന്റ് വിവാദ പ്രസ്താവന നടത്തുന്നത്.
‘പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ടെന്ന’ 2019 നവംബറിലെ പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും രാഷ്ട്രീയ രംഗത്തും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ മെയില്‍ പശുവിന്റെ മൂത്രം കുടിച്ചാല്‍ ആരോഗ്യപ്രശ്നമൊന്നുമില്ലെന്നും താനത് കുടിച്ചിട്ടുണ്ടെന്നും പ്രഖ്യാപിച്ചിരുന്നു. ദിലീപ് ഘോഷിന്റെ പ്രസ്താവനക്കെതിരെ ബിജെപിക്കുള്ളിൽ നിന്നുതന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പശുവിന്റെ മൂത്രം വിതരണം ചെയ്തതിനെതിരെ ബിജെപി അനുകൂല പ്രവര്‍ത്തകര്‍ക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വ്യാപകമായി പരാതികള്‍ രജിസ്റ്റര്‍ ചെയ്യുകയും കേസെടുക്കുകയും ചെയ്തിരുന്നു.
English summary; BJP presidants viral statement
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.