August 9, 2022 Tuesday

Related news

August 9, 2022
August 9, 2022
August 9, 2022
August 9, 2022
August 8, 2022
August 8, 2022
August 8, 2022
August 7, 2022
August 6, 2022
August 6, 2022

നികുതി ഭീഷണി: യുവമോർച്ചാ നേതാവിനെ തള്ളി ബി ജെ പി

Janayugom Webdesk
December 26, 2019 9:35 pm

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച ചലച്ചിത്രതാരങ്ങളെ ഭീഷണിപ്പെടുത്തുന്ന വിധത്തിൽ പരാമർശം നടത്തിയ യുവമോർച്ചാ നേതാവിനെ തള്ളി ബി ജെ പി. വിവാദ പരാമർശം നടത്തിയ യുവമോർച്ചാ സെക്രട്ടറി സന്ദീപ് വാര്യരുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടി നിലപാടല്ലെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് വ്യക്തമാക്കി. കേന്ദ്രനയത്തെ വിമർശിക്കുന്നവരോട് പകപോക്കുക തങ്ങളുടെ നയമല്ലെന്നും രമേശ് അവകാശപ്പെട്ടു.

സമരത്തിൽ പങ്കെടുത്ത നടീനടന്മാർ നികുതിയടച്ചതായി ഉറപ്പാക്കണമെന്നായിരുന്നു യുവമോർച്ച സെക്രട്ടറിയുടെ ഭീഷണി. പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ടെന്ന് സന്ദീപ് അഭിപ്രായപ്പെട്ടു. വെട്ടിപ്പ് പിടിച്ചാൽ ഒപ്പം പ്രതിഷേധിക്കാൻ ‘കഞ്ചാവ് ടീംസ്’ ഉണ്ടാവില്ല. ഇക്കാര്യം ഇൻകംടാക്സും എൻഫോഴ്സ്മെന്റും ശ്രദ്ധിക്കണമെന്നും സന്ദീപ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. ഈ പരാമർശങ്ങളാണ് വിവാദമായത്. പ്രതികരിക്കുന്നവരെ ഇൻകംടാക്സിന്റെ പേര് പറഞ്ഞ് നിശബ്ദരാക്കാനാണ് ശ്രമിക്കുന്നതെന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് എം ടി രമേശ് യുവമോർച്ചാ നേതാവിനെ തള്ളിപ്പറഞ്ഞത്.
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.