ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ നേടാനായി പുതിയ അടവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി. ഒരു മൊബൈൽ നമ്പർ നൽകിയ ശേഷം നിയമത്തെ അനുകൂലിക്കുന്നവർ മിസ് കോൾ അടിച്ച് പിന്തുണ അറിയിക്കുവെന്നായിരുന്നു ഏറ്റവും ഒടുവിൽ ആരംഭിച്ച ക്യാമ്പയിനിൽ പറഞ്ഞിരുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെ ഷെയർ ചെയ്ത ഈ നമ്പർ ഇപ്പോൾ മറ്റ് പല മെസേജുകളിലൂടെയും പ്രചരിക്കുന്നുവെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.
मैं सभी देशवासियों से अपील करता हूँ कि प्रधानमंत्री श्री नरेंद्र मोदी जी द्वारा पाकिस्तान, बांग्लादेश और अफगानिस्तान से आए अल्पसंख्यकों को न्याय व अधिकार देने वाले CAA पर अपना समर्थन देने के लिए 8866288662 पर missed call दें।#IndiaSupportsCAA pic.twitter.com/BYPuoU2oIN
— Amit Shah (@AmitShah) January 3, 2020
സ്ത്രീകളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളിൽ നിന്ന് താൻ തനിച്ചാണെന്നും സംസാരിക്കാൻ ഈ നമ്പറിൽ വിളിക്കുവെന്ന കുറിപ്പോടെയാണ് ബിജെപി മിസ്കോൾ അടിക്കാൻ ആവശ്യപ്പെട്ട നമ്പർ പ്രചരിക്കുന്നത്. ചിലർ മിസ്കോൾ അടിച്ചാൽ തിരിച്ചു വിളിക്കുമെന്ന് പറയുമ്പോൾ, മറ്റ് ചിലർ അത്യാവിശ്യമായിട്ട് വിളിക്കാനാണ് പറയുന്നത്, ചിലതിൽ ലൈംഗിക ബന്ധത്തിനായി വിളിക്കാനും പറയുന്നുണ്ട്. ഡേറ്റിംഗും ചാറ്റിങ്ങും തുടങ്ങി ഓൺലൈൻ സ്ട്രീമിങ്ങ് പ്ലാറ്റഫോമിന്റെ സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കാനും ബിജെപി നിർദേശിച്ച അതേ നമ്പറിൽ വിളിക്കാൻ ആവിശ്യപെടുന്നുണ്ട്.
THREAD
BJP, the ruling party in India launched a missed call campaign, asking people to call 8866288662 & show their support to the controversial CAA 2019
This is how it’s being propagated on Social media
This is how BJP works
This is how PROPAGANDA works
(Add & share ) pic.twitter.com/w97sW5YBoz
— Prajwal Kuttappa (@PrajwalKuttappa) January 4, 2020
പൗരത്വ പിന്തുണക്കായി ബിജെപിയുടെ പുതിയ ക്യാമ്പയിൻ പരിപാടി ആളുകളെ തെറ്റിദ്ധരിപ്പിച്ച് പിന്തുണ നേടാനുള്ള മാർഗമാണെന്ന് ട്വിറ്ററിലൂടെ ആളുകൾ ചൂണ്ടി കാട്ടുന്നു. ഒറ്റ നമ്പറിലാണ് ഡേറ്റിംഗും ചാറ്റിങ്ങും നെറ്റ്ഫ്ലിക്സും ലഭിക്കുന്നതെന്ന് ആളുകൾ ട്വിറ്റ് ചെയ്യുന്നു.
English summary: bjp resorts to fake lonely woman on twitter to drum up support for caa
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.