കര്‍ഷക സമരത്തിന് പരിഹാരം കാണുംവരെ 306 ഗ്രാമങ്ങളില്‍ ബി.ജെ.പിയെ വിലക്കി ഹരിയാനയിലെ ധാദന്‍ ഖാപ്പ്.കല്യാണം പോലുള്ള പരിപാടികളില്‍ ഒന്നും തന്നെ ബി.ജെ.പിക്കാരയോ ജെ.ജെ.പിക്കാരയോ ക്ഷണിക്കേണ്ടതില്ലെന്നാണ് തീരുമാനം.കര്‍ഷക പ്രക്ഷോഭം തുടരുന്നതു വരെയും മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കുന്നതുവരെയും 306 ഗ്രാമങ്ങളില്‍ നിന്നുള്ള ആരും വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും പരിപാടികളില്‍ ബി.ജെ.പി-ജെ.ജെ.പി നേതാക്കളെ ക്ഷണിക്കില്ലെന്ന് തീരുമാനിച്ചതായി ധാദന്‍ ഖാപ്പ് നേതാവ് ആസാദ് പാല്‍വാ പറഞ്ഞു.
കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ ഹരിയാന സര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടെയാണ് ധാദന്‍ ഖാപ്പുകള്‍ നിലപാട് കടുപ്പിച്ചത്. കര്‍ഷക പ്രതിഷേധം തകര്‍ക്കാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച ഹരിയാന സര്‍ക്കാരിന്റെ നടപടിക്കെതികരെ ഹരിയാനയിലേയും ഡല്‍ഹിയിലേയും നാട്ടുകാര്‍ രംഗത്തു വന്നിരുന്നു.സംഘര്‍ഷം ഇല്ലാതാക്കാനും ക്രമസമാധാനം നിലനിര്‍ത്താനും എന്ന് പറഞ്ഞുകൊണ്ടായിരുന്നു 17 ജില്ലകളിലെ ഇന്റര്‍നെറ്റ് ബന്ധം സര്‍ക്കാര്‍ വിച്ഛേദിച്ചത്.
എന്നാല്‍ കര്‍ഷകര്‍ക്ക് ആശയവിനിമയം നടത്താന്‍ നാട്ടുകാര്‍ ആരാധനാലയങ്ങള്‍ തുറന്നു നല്കി. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ വഴി കര്‍ഷകര്‍ ആശയ വിനിമയം നടത്തുന്നുണ്ട്.ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും മുസ്ലിം പള്ളികളുമൊക്കെ കര്‍ഷകര്‍ തമ്മിലുള്ള ആശയവിനിമയത്തിന് സൗകര്യം ഒരുക്കുന്നുണ്ട്.കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമം തുടങ്ങിയതോടെ വലിയ തരത്തിലുള്ള പിന്തുണയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
ഖാസിപ്പൂരില്‍ സമരം നടത്തുന്ന കര്‍ഷകരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞ ദിവസം യു.പി പൊലീസ് എത്തിയിരുന്നു. വെടിയേറ്റ് മരിക്കേണ്ടി വന്നാലും സമരമുഖത്ത് നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചത്.
കര്‍ഷകര്‍ക്ക് പിന്തുണയുമായി കൂടുതല്‍ പേര് സമര സ്ഥലത്ത് എത്തിയതോടെ ആശങ്കയിലായിരിക്കുകയാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും. റിപബ്ലിക് ദിനത്തിലെ സംഘര്‍ഷം കര്‍ഷക സമരത്തെ തകര്‍ക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ കര്‍ഷകരുടെ പുതിയ നടപടി ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്.
ENGLISH SUMMARY: BJP should not be found in 306 villages till the farmers’ strike is resolved; Dhadan Khap with a warning
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.