Web Desk

മുംബൈ:

February 01, 2021, 9:55 pm

രാമക്ഷേത്ര സംഭാവന പണം ബിജെപി തട്ടിയെടുക്കുന്നു

*ആരോപണവുമായി ഹിന്ദുസംഘടനകളും കോൺഗ്രസും
Janayugom Online

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനുള്ള സംഭാവന പിരിക്കലുമായി ബന്ധപ്പെട്ട്‌ മഹാരാഷ്ട്രയില്‍ ബിജെപി കോണ്‍ഗ്രസ്‌ വാക്‌പോര്‌ മുറുകുന്നു. ബിജെപിയുടെ പണപ്പിരിവിനെതിരെ കോണ്‍ഗ്രസ്‌ സംശയം പ്രകടിപ്പിക്കുകയും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. ഇത്‌ കോണ്‍ഗ്രസിന്റെ ഹിന്ദുവിരുദ്ധത തുറന്നുകാട്ടുന്നുവെന്നാണ് ബിജെപിയുടെ പ്രതികരണം.

രാമക്ഷേത്ര നിര്‍മ്മാണത്തിനായി സമാഹരിക്കപ്പെടുന്ന പണം ബിജെപി തട്ടിയെടുക്കുന്നുവെന്ന് ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട സംഘടനകൾ ആരോപിക്കുന്നുണ്ട്. മതത്തിന്റെ പേരില്‍ സാധാരണക്കാരെ വഞ്ചിക്കുന്ന ഇത്തരം വെട്ടിപ്പുകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ സച്ചിന്‍ സാവന്ത്‌ ആവശ്യപ്പെട്ടു. ക്ഷേത്ര നിര്‍മ്മാണത്തിന്റെ പേരില്‍ പണപ്പിരിവു നടത്തുന്നത്‌ ബിജെപി ബിസി‌നസ്‌ ആക്കിയിരിക്കുകയാണെന്ന് നേരത്തെയും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. വര്‍ഷങ്ങളായി ബിജെപിയും ആര്‍എസ്‌എസും രാമക്ഷേത്രത്തിന്റെ പേരില്‍ പണപ്പിരിവ്‌ നടത്തുകയാണ്‌.

എന്നാല്‍ ഇതുവരെ ഇതുമായി ബന്ധപ്പെട്ട്‌ ഒരു കണക്കുകളും പുറത്തുവിട്ടിട്ടില്ല. ബിജെപിയെയും ആര്‍എസ്‌എസിനെയും അനുകൂലിക്കുന്ന സംഘടനകള്‍ തന്നെ പണം തട്ടിയെടുത്തതായി ആരോപണം ഉന്നയിച്ചിരുന്നു. 1400 കോടി രൂപയുടെ തട്ടിപ്പ്‌ സംഭാവനാ പിരിവുമായി ബന്ധപ്പെട്ട്‌ നടന്നിട്ടുണ്ട്‌ എന്നാണ്‌ സന്യാസിമാരുടെ സംഘടനയായ നിര്‍മോഹി അഘാഢ ആരോപിക്കുന്നത്‌. എന്നാല്‍ 1400 കോടി മാത്രമല്ല വലിയ വില വരുന്ന സ്വര്‍ണവും ബിജെപിയും ആര്‍എസ്‌എസും കൈക്കലാക്കിയിട്ടുണ്ട്‌ എന്നും ഹിന്ദു മഹാസഭ ആരോപിക്കുന്നുണ്ടെന്ന് സച്ചിന്‍ സാവന്ത്‌ പറഞ്ഞു.

ക്ഷേത്രത്തിനായി സ്വരൂപിച്ച പണം കൃത്യമായി നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ്‌ ഈ സംഘടനകള്‍ വ്യക്തമാക്കുന്നത്. സൂറത്ത്‌, മൊറാദാബാദ്, പിലിഭിത്ത് ‌ ഉള്‍പ്പെടെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഇതിനോടകം പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്‌. രാം മന്ദിര്‍ തീര്‍ത്ഥ്‌ ട്രസ്റ്റും പരാതി ഉന്നയിച്ചിട്ടുണ്ട്‌. സംഭാവനയ്ക്കായി ഉപയോഗിക്കുന്ന യുപിഐ ഇന്റര്‍ഫേസും ദുരുപയോഗം ചെയ്യപ്പെടുന്നതായി ആരോപണമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY: BJP snatch­es Ram tem­ple donations

YOU MAY ALSO LIKE THIS VIDEO