27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 21, 2025
April 20, 2025
April 20, 2025
April 19, 2025
April 18, 2025
April 15, 2025
April 15, 2025
April 14, 2025
April 9, 2025

തെരഞ്ഞെടുപ്പില്‍ ബിജെപി ചെലവഴിച്ചത് 1,754 കോടി

Janayugom Webdesk
ന്യൂഡല്‍ഹി
February 26, 2025 10:10 pm

2023–24 സാമ്പത്തിക വര്‍ഷം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും പ്രചരണത്തിനുമായി ബിജെപി ചെലവഴിച്ചത് 1,754 കോടി രൂപ. പാര്‍ട്ടിയുടെ ഭരണപരമായ ആവശ്യങ്ങള്‍ക്ക് 349.71 കോടി രൂപയും ചെലവഴിച്ചതായി അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് (എഡിആര്‍) റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ ആറ് ദേശീയ പാര്‍ട്ടികള്‍ക്ക് 23–24 സാമ്പത്തിക വര്‍ഷം 2,669. 86 കോടി രൂപ ലഭിച്ചതായും എഡിആര്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി 619.67 കോടിയും ഭരണപരമായ ചെലവുകള്‍ക്കായി 340.70 കോടിയും ചെലവഴിച്ചു. സിപിഐ(എം) 56.29 കോടി രൂപ ഭരണപരമായും 47.57 കോടി ജീവനക്കാരുടെ വേതനത്തിനും വിനിയോഗിച്ചു. ബിജെപി, കോണ്‍ഗ്രസ്, ബഹുജന്‍ സമാജ് പാര്‍ട്ടി, സിപിഐ(എം), എഎപി, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയ്ക്കാണ് ആകെ 2,669, 86 കോടി 2023–24ല്‍ ലഭിച്ചത്. 

സുപ്രീം കോടതി റദ്ദാക്കിയ ഇലക്ടറല്‍ ബോണ്ട് വഴിയാണ് ബിജെപി, കോണ്‍ഗ്രസ്, എഎപി എന്നിവയ്ക്ക് 2,524.13 കോടിയും വന്നുചേര്‍ന്നത്. ഇതില്‍ ബിജെപിക്ക് 1,685.62 കോടി, കോണ്‍ഗ്രസിന് 828.36, എഎപി 10.15 കോടി വീതം ലഭിച്ചു. മണി ബില്ലായി കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ടിനെതിരെ സിപിഐയും സന്നദ്ധ സംഘടനകളും നിയമ പോരാട്ടം നടത്തിയതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ബോണ്ട് സംവിധാനം റദ്ദാക്കിയത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. ഭരണഘടനാ വിരുദ്ധവും പൗരന്റെ അറിയാനുള്ള അവകാശം ലംഘിക്കുന്നതായും നിരീക്ഷിച്ചാണ് പരമോന്നത കോടതി ബോണ്ട് റദ്ദാക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ യുപിഎ സര്‍ക്കാര്‍ ആവിഷ്കരിച്ച ഇലക്ടറല്‍ ട്രസ്റ്റ് സംവിധാനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എല്ലാ വര്‍ഷവും ട്രസ്റ്റ് ലഭിക്കുന്ന തുകയുടെ കൃത്യമായ വിവരം തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കണമെന്ന വ്യവസ്ഥയാണ് ഇലക്ടറല്‍ ട്രസ്റ്റ് ഫണ്ടിന്റെ പ്രത്യേകത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.