July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

ത്രിപുരയിൽ ബിജെപി പിളർപ്പിലേക്കെന്ന് സൂചനകൾ

Janayugom Webdesk
January 2, 2020

അഗർത്തല: ത്രിപുര ബിജെപി നേതൃത്വത്തോടും സർക്കാരിനോടും ഇടഞ്ഞ് ഒരു വിഭാഗം എംഎൽഎമാർ. മുൻ ആരോഗ്യമന്ത്രിയും നിലവിൽ എംഎൽഎയുമായ സുദീപ് റോയ്ബർമ്മന്റെ നേതൃത്വത്തിലാണ് വിമത നീക്കം. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ അക്രമങ്ങൾ വർധിച്ചു വരുന്നതിനെതിരെ ഇന്ന് സുദീപ് റോയ്ബർമ്മൻ റാലിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ ആളുകളും രാഷ്ട്രീയ ഭേദമന്യേ റാലിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് സുദീപ് റോയ്ബർമ്മൻ തുറന്ന കത്തും പുറത്തിറക്കിയിട്ടുണ്ട്. തനിക്ക് മറ്റ് ബിജെപി എംഎൽഎമാരുടെ പിന്തുണയും ഉണ്ടെന്ന് അദ്ദേഹം കത്തിൽ അവകാശപ്പെടുന്നു. എന്നാൽ ഈ റാലിയിൽ പങ്കെടുക്കരുതെന്ന് പ്രവർത്തകരോട് ബിജെപി നേതൃത്വം കർശന നിർദേശം നൽകി കഴിഞ്ഞു. ഇത് സർക്കാരിനും പാർട്ടിക്കും എതിരായി നടക്കുന്ന നീക്കമാണ് . അതിനാൽ പ്രവർത്തകർ റാലിയിൽ പങ്കെടുക്കുന്നത് തടയണമെന്ന് താഴെ തട്ടിലുള്ള കമ്മിറ്റികളോട് ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ എന്ത് വിലകൊടുത്തും റാലി വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് സുദീപ് റോയ്ബർമ്മനും മറ്റ് എംഎൽഎമാരും. കഴിഞ്ഞ 22 മാസമായി സംസ്ഥാനത്ത് ക്രമസമാധാന പാലന കാര്യത്തിൽ യാതൊരു മുന്നേറ്റവും ഉണ്ടായിട്ടില്ലെന്ന് സുദീപിനെ പിന്തുണക്കുന്നവർ പറയുന്നു. ‘എല്ലാ ദിവസവും സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദേശിക്കുന്നതിൽ ഒഴികെ മറ്റൊരു കേസിലും പൊലീസ് ശ്രദ്ധ പുലർത്തുന്നില്ല. ഭരണ പാർട്ടി നേതാക്കളുടെയോ മന്ത്രിമാരുടെയോ എംഎൽഎമാരുടെയോ പരാതികളും നിർദേശങ്ങളും പോലും കേൾക്കുന്നില്ല’.

Eng­lish sum­ma­ry: bjp split in tripura

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.