തമിഴ്നാട് ബിജെപി സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായി നടി ഗൗതമിയും നമിതയും

Web Desk

ചെന്നൈ

Posted on July 04, 2020, 2:45 pm

തമിഴ്‌നാട് ബിജെപിയിൽ ചലച്ചിത്രപ്രവർത്തകർക്ക് കൂടുതൽ പദവികളും ഭാരവാഹിത്വവും നൽകുന്നു. നടിമാരായ നമിതയെയും ഗൗതമിയെയും സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാക്കി.നടിമാരായ മധുവന്തി അരുൺ, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാക്കി.

പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്കാരിക വിഭാഗത്തിന്റെ ചുമതല നൽകി. നടനും നാടക പ്രവർത്തകനുമായ എസ് വി ശേഖറാണ് പുതിയ ഖജാൻജി. കഴിഞ്ഞ നവംബറിലാണ് നമിത ബിജെപിയിൽ ചേർന്നത്. എന്നാൽ നമിതയ്ക്കൊപ്പം പാർട്ടിയിൽ ചേർന്ന നടൻ രാധാരവിക്ക്‌ സ്ഥാനമൊന്നും നല്‍കിയിട്ടില്ല.

നയന്‍താരയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് രാധാരവിയെ ഡിഎംകെ പുറത്താക്കിയത്. മുന്‍കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ വിഭാഗത്തെ തഴഞ്ഞതായി ആക്ഷേപമുണ്ട്. മുന്‍ഡിഎംകെ എംഎല്‍എ വി പി ദുരൈസ്വാമിയാണ് ഉപാധ്യക്ഷന്‍. 10 വൈസ് പ്രസിഡന്റുമാര്‍, നാല് ജനറൽ സെക്രട്ടറിമാർ, ഒൻപത് സെക്രട്ടറിമാർ തുടങ്ങിയ സ്ഥാനങ്ങളിലാണ് പുതിയ നിയമനം.

ENGLISH SUMMARY:Bjp State Exec­u­tive Com­mit­tee mem­bers will be actress­es in tamil­nadu
You may also like this video