ബിജെപി പാല നിയോജക മണ്ഡലം പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തു

Web Desk
Posted on September 23, 2019, 10:04 pm

കോട്ടയം: ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനുപുളിക്കണ്ടത്തിനെ പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് നടപടി.

പാലായില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് ബിനു ബിജെപിയുടെ പ്രചരണ പരിപാടികളില്‍ സജീവമായി ഇടപെട്ടില്ല എന്നാണ് പാര്‍ട്ടിക്കുള്ളിലെ ആരോപണം. സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് ബിനു പുളിക്കണ്ടത്തിന്റെ പേര് ഉയര്‍ന്നു വന്നെങ്കിലും പിന്നീട് എന്‍ ഹരിയെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പരിപാടികളില്‍ നിന്നും ബിനു വിട്ടു നില്‍ക്കുകയായിരുന്നു.

നേരത്തേ കോണ്‍ഗ്രസ് ഐ പ്രവര്‍ത്തകനായിരുന്ന ബിനു പുളിക്കണ്ടം. ബിജെയില്‍ എത്തിയ ബിനുവിനെ പിന്നീട് പാലാ നിയോജക മണ്ഡലം പ്രസിഡന്റായി നിയമിക്കുകയായിരുന്നു.