Web Desk

May 31, 2021, 1:31 pm

എല്ലാം നേതൃത്വത്തിന്റെ അറിവോടെ തന്നെ: കൊടകര കുഴൽപ്പണക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി ബിജെപി തൃശൂർ ഓഫീസ്‌ സെക്രട്ടറി

Janayugom Online

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന പേരിൽ ബിജെപിക്കാർ കടത്തിക്കൊണ്ടുവന്ന കുഴൽപ്പണം കൊടകരയിൽ കവർന്ന കേസിൽ ബിജെപി തൃശൂർ ജില്ലാ ഓഫീസ്‌ സെക്രട്ടറി സതീശനെ ചോദ്യം ചെയ്തപ്പോള്‍ ധര്‍മ്മരാജന് മുറിയെടുത്തു കൊടുത്തത് നേൃത്വത്തിന്‍റെ അറിവോടെയെന്ന് അന്വേഷണ സംഘത്തിനോട് പറഞ്ഞു. പണം കടത്തിയ ആർഎസ്‌എസ്‌ പ്രവർത്തകൻ ധർമരാജിന്റെ മൊഴിപ്രകാരമാണ്‌ സതീശനെ ചോദ്യംചെയ്യുന്നത്‌. 

തൃശൂരിൽ താമസ സൗകര്യമൊരുക്കിയത്‌ സതീശനുൾപ്പെടെ ജില്ലാ നേതാക്കളാണെന്നാണ്‌ മൊഴി. തെക്കൻ ജില്ലയിലെ ബിജെപി എ ക്ലാസ്‌ മണ്ഡലത്തിലേക്കുള്ള പണമാണ്‌ കവർന്നതെന്നാണ്‌ സൂചന. ഒരു എ ക്ലാസ്‌ മണ്ഡലത്തിൽ അഞ്ചുകോടി ഒഴുക്കാനായിരുന്നു തീരുമാനം. എന്നാൽ ഇതിൽ ഒന്നരക്കോടി ഉന്നതനേതാവിന്റെ നിർദേശപ്രകാരം മാറ്റിയെന്നാണ്‌ പുതിയ വിവരം. ചോദ്യം ചെയ്യലിൽ കുഴൽപ്പണവുമായി ബന്ധമില്ലെന്നുള്ള ഒരേ മറുപടിയാണ്‌ എം ഗണേഷ്‌, ജി ഗീരീഷ്‌, ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവർ നൽകിയത്‌. എന്നാൽ പണക്കടത്തുമായി കൂടുതൽ വിവരങ്ങൾ സംസ്ഥാന പ്രസിഡന്റിനോട്‌ ചോദിക്കണമെന്ന്‌ കർത്ത വ്യക്തമാക്കിയിരുന്നു. 

ചോദ്യംചെയ്യലിന്‌ മുന്നോടിയായി ഇവർ പരസ്‌പരം ഫോണിൽ സംസാരിച്ചതായും വിവരം ലഭിച്ചു. പിന്നീട് ധര്‍മ്മരാജനെ വിളിച്ചിട്ടില്ലെന്നും ഓഫീസ് സെക്രട്ടറി സതീശന്‍ അന്വേഷണ സംഘത്തോടു പറഞ്ഞു.
eng­lish summary;BJP Thris­sur office sec­re­tary with cru­cial rev­e­la­tion in Kodakara pipe mon­ey case
you may also like this video;