കലാപം സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നു: നേതാവിന്റെ വെളിപ്പെടുത്തൽ

Web Desk
Posted on February 02, 2019, 6:28 pm

യുപിയിൽ കലാപം സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ബിജെപി സഖ്യകക്ഷി നേതാവ്.

സഖ്യകക്ഷിയായ എസ്‌ബി എസ്‌പി നേതാവും മന്ത്രിയുമായ ഓംപ്രകാശ് രാജ്ബറാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

ഹിന്ദു മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഫെബ്രുവരി 21 ന് കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയില്‍ നിന്നും ഇതുസംബന്ധിച്ച മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുണ്ട്. ജനങ്ങളാകെ ജാഗ്രതയോടെ ഇരിക്കണം” മന്ത്രി അറിയിച്ചു

നേരത്തെ മതത്തിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കത്തിക്കണമെന്ന് രാജ്ഭര്‍ പറഞ്ഞിരുന്നു