Saturday
14 Dec 2019

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം: വി എസ് സുനില്‍കുമാര്‍

By: Web Desk | Monday 15 October 2018 9:42 PM IST


V S Sunil Kumar

വടകര: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ അടിത്തറ ഇളക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് യു.ഡി.എഫും സംഘ പരിവാറും ചേര്‍ന്ന് നടത്തുന്നതെന്നും, ഇത് കേരളത്തിലെ ജനം തിരിച്ചറിയുമെന്നും കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന്റെയും യു.ഡി.എഫ്ന്‍റെയും അടിത്തറയാണ് ഇളകാന്‍ പോകുന്നത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ മറവില്‍ രണ്ടാം വിമോചന സമരം നടത്തി, എല്‍.ഡി.എഫ് സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും
സര്‍ക്കാര്‍ ഇതിനെ അതിജീവിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആറ് പതിറ്റാണ്ട് കാലം രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന സി.പി.ഐ നേതാവ് ടി.പി.മൂസ്സയുടെ ഒന്നാം ചരമ വാര്‍ഷികവും വടകര താലൂക്കിലെ പ്രമുഖനായ സി.പി.ഐ നേതാവ് കെ.എം.കൃഷ്ണന്‍റെ ഇരുപത്തിയേഴാം ചരമ വാര്‍ഷികവും ആചരിക്കുന്നതിന്റെ ഭാഗമായി കാര്‍ത്തികപ്പള്ളി അക്വഡക്റ്റ് പരിസരത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം
ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ സി.പി.ഐ ലോക്കല്‍ സെക്രട്ടറി എന്‍.എം.ബിജു അധ്യക്ഷത വഹിച്ചു. സി.പി.ഐ കണ്ണൂര്‍ ജില്ലാ എക്സിക്യുട്ടീവ്‌ അംഗം വി.കെ.സുരേഷ് ബാബു കൂത്തുപറമ്പ് മുഖ്യ പ്രഭാഷണം നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി.ബാലന്‍ ടി.പി.മൂസ്സയുടെ  ഫോട്ടോ അനാച്ഛാദനം നിര്‍വ്വഹിച്ചു. സി.പി.ഐ വടകര മണ്ഡലം സെക്രട്ടറി ആര്‍.സത്യന്‍, സോമന്‍ മുതുവന, വാര്‍ഡ്‌ മെമ്പര്‍ ടി.സി.നിഷ, എം.സുനില്‍ കുമാര്‍, എ.കെ.കുഞ്ഞിക്കണാരന്‍, സി.ബാബു എന്നിവര്‍ സംസാരിച്ചു.

ടി.പിയുടെ കാര്‍ത്തികപ്പള്ളിയിലെ ഭവനമായ ‘താഴ്മ’യില്‍ സഖാക്കളുടെയും സുഹൃത്തുക്കളുടെയും ഒത്തു ചേരലും സര്‍വ്വ കക്ഷി അനുസ്മരണവും സി.പി.ഐ ദേശീയ കൌണ്‍സില്‍ അംഗം സി.എന്‍.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ടി.കെ.രാജന്‍ മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രന്‍, ആര്‍.ഗോപാലന്‍,
എന്‍.വേണു, ബി.കെ.തിരുവോത്ത്, ഓ.കെ.കുഞ്ഞബ്ദുള്ള, സി.ഗോപാലക്കുറുപ്പ്, പി.പി.രാജന്‍, സോമന്‍ മുതുവന, എ.കെ.കുഞ്ഞിക്കണാരന്‍, ഐ.എം.അശോകന്‍, സി.ബാബു  തുടങ്ങിയവര്‍ സംസാരിച്ചു. പുലര്‍ച്ചെ 8 മണിക്ക് കെ.എം.കൃഷ്ണന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടന്നു. അനുസ്മരണ സമ്മേളനത്തില്‍ നൂഞ്ഞിയില്‍ രാഘവന്‍ അധ്യക്ഷത വഹിച്ചു. ടി.കെ.രാജന്‍ മാസ്റ്റര്‍, സോമന്‍ മുതുവന, വാര്‍ഡ്‌ മെമ്പര്‍ ടി.സി.നിഷ, എന്‍.എം.ബിജു, സി.ബാബു, ഐ.എം.അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related News