ബിജെപിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ചത് 70 അശ്ലീല വീഡിയോകള്‍

Web Desk
Posted on October 16, 2019, 1:10 pm

അഹമ്മദാബാദ്: ബിജെപിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോകള്‍ പങ്കുവച്ചതായി ആരോപണം. ബിജെപി നരോദ യൂണിറ്റ് സെക്രട്ടറി ഗൗതം പട്ടേലിനെതിരെയാണ് ആരോപണം. നരോദ12 (മോദി ഫിര്‍ സെ) എന്ന ഗ്രൂപ്പിലാണ് ഗൗതം പട്ടേല്‍ 70 അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. വീഡിയോകള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും പാര്‍ട്ടി പ്രവര്‍ത്തകരുമടക്കം 20 സ്ത്രീകള്‍ ഗ്രൂപ്പ് വിട്ട് പോയി.

എന്നാല്‍ സ്ഥിരമായി ഉപയോഗിക്കുന്ന നമ്പറില്‍ നിന്നല്ല സന്ദേശം വന്നതെന്നാണ് പട്ടേലിന്റെ പ്രതികരണം. ഫോണ്‍ നേരത്തെ നഷ്ടപ്പെട്ടിരുന്നുവെന്നും, ഇത് കൈവശപ്പെടുത്തിയ ആരോ ആണ് അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്തതെന്നുമാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. പാര്‍ട്ടിയിലെ തന്റെ പ്രതിഛായ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.

സംഭവുമായി ബന്ധപ്പെട്ട് പട്ടേലിനെതിരെ നിരവധി പേര്‍ ബിജെപി സിറ്റി പ്രസിഡന്റിനും അഹമ്മദാബാദ് ജില്ലാ ബിജെപി അദ്ധ്യക്ഷന്‍ ഐകെ ജഡേജയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. വീഡിയോകള്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ പട്ടേലിനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചു.